കുഞ്ചാക്കോ ബോബന്‍/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'പ്രിയ'-പ്പെട്ട ഇടം; കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിച്ച് ചാക്കോച്ചന്‍

പഴയ പ്രണയകാലത്തിലേക്കുള്ള താരത്തിന്റെ തിരിഞ്ഞുനോട്ടമാണ് ഈ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  പഴയ പ്രണയകാലത്തിലേക്കുള്ള താരത്തിന്റെ തിരിഞ്ഞുനോട്ടമാണ് ഈ ചിത്രം. ലിറ്റില്‍ ഫഌവര്‍ ബെതനി ഹോസ്റ്റലിന് മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്നു എന്നാണ് ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതോടൊപ്പം ദാറ്റ് പ്രിയ -പ്പെട്ട ഇടം എന്നും കുറിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മതിലും ചാരി നില്‍ക്കുന്ന താരത്തെ ക്യാമറയിലാക്കിയതാകട്ടെ രമേഷ് പിഷാരടിയും.

ചിത്രത്തിന് കമന്റുകള്‍ കുറിച്ച് നിരവധി ആരാധകരാണ് എത്തിയിട്ടുള്ളത്. 'അതായതു പ്രിയ ചേച്ചി ഇങ്ങളുടെ കയ്യില്‍ പെട്ട ഇടം', 'പഴയ ഓര്‍മ്മക്ക് മതില്‍ ചാടാന്‍ നിക്കല്, കമ്പിയേല്‍ ഇരിക്കും', 'കള്ള കാമുകന്‍' എന്നിങ്ങനെ നീളുന്നു കമന്റുകള്‍. കമന്റ് ബോക്‌സില്‍ ചാക്കോച്ചനെ 'പൂവാലന്‍' എന്ന് വിളിച്ചെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന