വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'മുഖത്തിന്റെ ഒരുഭാഗം കോടിപ്പോയി, സ്‌ട്രോക്ക് ആണോയെന്ന് പേടിച്ചു, ഇത് ബെൽസ് പാൾസി'; വെളിപ്പെടുത്തി നടൻ മനോജ്

മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയെന്നും മനോജ് വിഡിയോയിൽ വെളിപ്പെടുത്തി 

Author : സമകാലിക മലയാളം ഡെസ്ക്

ബെൽസ് പാൾസി എന്ന അസുഖം ബാധിച്ചെന്നും ഇതുമൂലം മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയെന്നും വെളിപ്പെടുത്തി നടൻ മനോജ്. യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് നടൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്. 

മനോജിന്റെ വാക്കുകൾ 

നവംബർ 28ന് രാത്രി ഉറക്കാൻ കിടക്കുമ്പോൾ എന്തോ തോന്നി. തുപ്പിയപ്പോൾ ഒരു സൈഡിൽ കൂടിയാണ് വായിൽ കൊണ്ട വെള്ളം പുറത്തേക്ക് പോയത്. രാവിലെ മാറുമെന്ന് കരുതി. പിറ്റേന്ന് രാവിലെ എണീറ്റ് പല്ല് തേക്കുന്നതിനിടയിൽ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഒരു ഭാഗം എന്തോ വീക്കായതു പോലെ. മുഖത്തിന്റെ ഒരു ഭാഗം വർക്ക് ചെയ്യുന്നില്ലെന്ന് എനിക്ക് തോന്നി.

ഒന്ന് ആശുപത്രിയിൽ പോകാം എന്ന് ‌ബീനയോട് പറഞ്ഞ്. ഡോക്ടർ കൂടിയായ എന്റെ അച്ഛന്റെ അനിയനെ വിളിച്ചു. വിഡിയോ കോളിലൂടെ അദ്ദേഹവുമായി സംസാരിച്ചു. സ്‌ട്രോക്ക് ആണോയെന്ന ഭയമാണ് അപ്പോഴെനിക്കുണ്ടായിരുന്നത്. ടെൻഷനടിക്കേണ്ട, ബെൽസ് പാൾസിയാണെന്ന് അദ്ദേഹം പറഞ്ഞു.  എംആർഐ എടുത്തു നോക്കാൻ ഡോക്ടർ പറഞ്ഞതനുസരിച്ച് അത് ചെയ്തുനോക്കി. പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു ഫലം. ബെൽസി പൾസി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിൻ തുടങ്ങി. 

ഈ വിഡിയോ ഇടുന്നതിനോട് വീട്ടിൽ എല്ലാവർക്കും എതിർപ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെൻഷനും കാര്യവും മറ്റുള്ളവർ കൂടി അറിയണം എന്നാണ് ഞാൻ ചിന്തിച്ചത്. ഇത് ആർക്കും സംഭവിക്കാവുന്നതാണ്, ഇതൊന്നും അറിയാത്തപ്പോൾ ആരായാലും പേടിച്ചുപോകും. അങ്ങനെയുള്ളവർ ഇതേക്കുറിച്ച് അറിയട്ടെ എന്ന് കരുതിയാണ് വിഡിയോ ചെയ്യുന്നത്. 

ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ടെന്നും പ്രശ്നങ്ങൾ ഉടൻ ഭേദമാകുമെന്നും ആരാധകരെ അറിയിച്ചാണ് മനോജ് വിഡിയോ അവസാനിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും