മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആടുജീവിതം അവസാനം തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. 16 വർഷം നീണ്ട കാത്തിരിപ്പാണ് അവസാനിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുൻപ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ മകൻ രാജുവിന് ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ആടുജീവിതം എന്നാണ് മല്ലിക സുകുമാരൻ കുറിച്ചു.
മല്ലിക സുകുമാരന്റെ കുറിപ്പ്
ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദർശനത്തിന് എത്തുകയാണ്. നല്ല കഥകൾ സിനിമയായി വരുമ്പോൾ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർ എന്നെയും എന്റെ മക്കളെയും എന്നും മനസ്സാലെ അംഗീകരിച്ചിട്ടുള്ള അഭ്യുദയകാംക്ഷികളോട് ഒന്നേ പറയാനുള്ളു...എന്റെ മകനിലൂടെ നിങ്ങൾ നജീബിനെ കാണണം...ആടുജീവിതം എന്റെ മകൻ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ്....പ്രാർഥനയോടെ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബന്യാമിൻ എഴുതിയ ആടുജീവിതം എന്ന പുസ്തകമാണ് ബ്ലെസി സിനിമയാക്കുന്നത്. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും നീണ്ടു. 30 കിലോയോളം ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ആദ്യ റിലീസുകൾ പൂർത്തിയാകുമ്പോൾ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates