Mallika Sukumaran with Indrajith and Poornima. Prithviraj 
Entertainment

'ഇന്ദ്രന്‍ കാര്‍ന്നോരുടെ വീട്ടില്‍ ഓണസദ്യ'; 'പൂര്‍ത്തിരാജിനെ' കണ്ടില്ലെന്ന് കമന്റ്; വായടപ്പിച്ച് മല്ലികാമ്മയുടെ മറുപടി

നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. ചിലതിനൊക്കെ മല്ലിക മറുപടിയും നല്‍കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഓണ്‍ സ്‌ക്രീനിലായാലും ഓഫ് സ്‌ക്രീനിലായാലും കുറിക്കു കൊള്ളുന്ന കൗണ്ടറുകളും മറുപടികളുമൊക്കെ മല്ലിക സുകുമാരന്റെ കയ്യിലുണ്ടാകും. മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും വാതാരോതെ സംസാരിക്കുന്ന തനിമലയാളി അമ്മയായും അമ്മൂമ്മയായും മലയാളി മല്ലികയെ കാണാറുണ്ട്.

മകന്‍ ഇന്ദ്രന്‍ജിത്തിനും കുടുംബത്തിനുമൊപ്പമുള്ള മല്ലിക സുകുമാരന്റെ ഓണചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് മല്ലിക സുകുമാരന്‍ കുറിച്ച രസകരമായ വാക്കുകള്‍ ചിരിപടര്‍ത്തുകയാണ്.

'ഇന്ന് എന്റെ ഇന്ദ്രന്‍ കാര്‍ന്നോരുടെ വീട്ടില്‍ ഓണസദ്യ. ഒരു ചെറിയ കല്യാണത്തിന്റെ ബഹളം. പൂര്‍ണിമക്കുട്ടിയുടെ പ്രാണനായ സുന്ദരികളും എന്നും ഇന്ദ്രനെ ചേര്‍ത്തു നിര്‍ത്തുന്ന മോന്റെ കൂട്ടുകാരും. സന്തോഷമായി മോനേ' എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്. മല്ലികാമ്മയുടെ വാക്കുകള്‍ ചിരിപ്പിക്കുമ്പോള്‍ ഇന്ദ്രജിത്തിന്റെ ലുക്കും ശ്രദ്ധ നേടുന്നുണ്ട്.

നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. ചിലതിനൊക്കെ മല്ലിക മറുപടിയും നല്‍കുന്നുണ്ട്. 'ആ കാര്‍ന്നോര്‍ തന്നെയാ അമ്മയുടെ മോന്‍, ഓണം ആശംസകള്‍' എന്നായിരുന്നു ഒരു കമന്റ്. 'പൂര്‍ത്തിരാജിനെ കണ്ടില്ല' എന്ന കമന്റിന് മല്ലിക നല്‍കിയ മറുപടി 'ഒരു പടം പൂര്‍ത്തിയാക്കാന്‍ പോയിരിക്കുവാ' എന്നായിരുന്നു. മൊട്ടയടിപ്പിച്ചു അല്ലെ ഞങ്ങളുടെ ഹീറോയെ? എന്ന് ചോദിച്ചയാള്‍ക്കുള്ള മറുപടി ഒരു ഹിന്ദി സിനിമക്ക് വേണ്ടിയാണെന്നായിരുന്നു.

Mallika Sukumaran shares onam photo with Indrajith and Poornima. gives reply to a comment about Prithviraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

'അശ്വിന്‍ ഐടി ജോലി രാജിവച്ചു, ഇപ്പോള്‍ ഓ ബൈ ഓസിയുടെ സിഇഒ'; എന്തുകൊണ്ട് രാജിവച്ചുവെന്നും ദിയ കൃഷ്ണ

വിശപ്പുണ്ടോ അതോ വെറുതെ കഴിക്കുന്നതാണോ? തിരിച്ചറിയാൻ ഈ വഴികൾ പരീക്ഷിക്കാം