കെഎസ്എഫ്ഡിസിയുടെ 'വിക്ടോറിയ' വിദേശ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍

ചിത്രം ദേശീയ-അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
Victoria
Victoria
Updated on
1 min read

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച 'വിക്ടോറിയ' എന്ന മലയാള ചലച്ചിത്രത്തിന്റെ ഇംഗ്ലണ്ട്, അയര്‍ലണ്ട് എന്നിവിടങ്ങളിലെ ലീനിയര്‍ ബ്രോഡ്കാസ്റ്റ് ആന്റ് ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം രണ്ട് വര്‍ഷത്തേക്ക് ചാനല്‍ 4 സ്വന്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ സംവിധായകര്‍ക്കായുള്ള ചലച്ചിത്ര നിര്‍മ്മാണ പദ്ധതി പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ചിത്രമാണ് 'വിക്ടോറിയ'.

സംവിധായകയും തിരക്കഥാകൃത്തും എഡിറ്ററുമായ ശിവരഞ്ജിനിയുടെ ആദ്യ ഫീച്ചര്‍ ചിത്രമായ 'വിക്ടോറിയ', 2024 ഡിസംബറില്‍ നടന്ന 29-ാമത് International Film Festival of Kerala (IFFK)യില്‍ പ്രീമിയര്‍ ചെയ്തു. സ്ത്രീകളുടെ ജീവിതാനുഭവങ്ങളും വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക സാഹചര്യങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ചിത്രം ദേശീയ-അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

ചിത്രം ഇതിനകം തന്നെ നിരവധി അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഐഎഫ്എഫ്‌കെ 2024 ല്‍ മികച്ച പുതുമുഖ സംവിധായകയ്ക്കുള്ള ഫിപ്രസി അവാര്‍ഡ്, ഷാങ്ഹായ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗോബ്ലെറ്റ് അവാര്‍ഡ്, കൊല്‍ക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ നെറ്റ്പാക് ഏഷ്യന്‍ സെല്കടില്‍ മികച്ച സിനിമ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.

ശിവരഞ്ജിനി സംവിധാനം ചെയ്ത സിനിമയില്‍ മീനാക്ഷി ജയന്‍, ശ്രീഷ്മ ചന്ദ്രന്‍, ജോളി ചിറയത്ത് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. അഭയ്‌ദേവ് പ്രഫുല്‍ ആണ് സംഗീതം. ശിവരഞ്ജിനി തന്നെയാണ് എഡിറ്റിങും. ആനന്ദ് രവിയാണ് ഛായാഗ്രഹണം.

Victoria
മക്കളുടെ ആദ്യ സിനിമയുടെ സാമ്യതകൾ പറഞ്ഞ് സുചിത്ര; പിന്നാലെ തന്റെ ആദ്യ സിനിമയുടെ പേരിന്റെ അർഥം പറഞ്ഞ് ലാലേട്ടനും
Victoria
'ഇപ്പോഴും മമ്മൂക്കയെ കാണുമ്പോൾ എനിക്ക് പേടിയാണ്; നമ്മുടെ ചുറ്റിനും നടക്കുന്ന എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹം അറിയുന്നുണ്ട്'
Victoria
'ഒരു ഉമ്മ തന്നേര്!'; മമ്മൂക്കയുടെ ആ സ്നേഹ ചുംബനത്തിന് പിന്നിലെ കഥ പറഞ്ഞ് രമേശ് പിഷാരടി
Summary

Victoria directed by Shivaranjini will be streamed in Channel 4 in UK.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com