Mallika Sukumaran ഇൻസ്റ്റ​ഗ്രാം
Entertainment

'സത്യത്തിനൊപ്പം, ശ്വേതയ്‌ക്കൊപ്പം'; അമ്മയില്‍ നിന്നും രാജിവച്ച് മല്ലിക സുകുമാരന്‍

സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ നിന്നും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

താര സംഘടന അമ്മയില്‍ രാജി തുടരുന്നു. അമ്മയില്‍ നിന്നും മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ രാജി വച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മല്ലിക സുകുമാരന്‍ രാജി അറിയിച്ചത്. താന്‍ ശ്വേതയ്‌ക്കൊപ്പമാണെന്ന് അറിയിച്ചു കൊണ്ടാണ് മല്ലിക സുകുമാരന്‍ സംഘടനയില്‍ നിന്നും ഇറങ്ങിപ്പോകുന്നത്.

'സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ നിന്നും. നിന്നും....സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം...ശ്വേതയ്‌ക്കൊപ്പം' എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും മല്ലിക സുകുമാരന്‍ ശ്വേത മേനോനെ പിന്തുണച്ചിരുന്നു.

ശ്വേത മേനോന്‍ അല്ല രാജി വെക്കേണ്ടിയിരുന്നത്. ജനറല്‍ സെക്രട്ടറിയും ട്രഷററുമാണ് രാജി വെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. പിന്നാലെയാണ് മല്ലിക സുകുമാരന്‍ താന്‍ സംഘടനയില്‍ നിന്നു തന്നെ രാജി വച്ചതായി അറിയിക്കുന്നത്.

Mallika Sukumaran quits from AMMA. Lends her support to Shwetha Menon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭയിൽ ചെളിവെള്ള കുപ്പിയുമായി പിണറായി വിജയൻ; ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; പരിശോധിക്കാമെന്ന് രമേശ് ചെന്നിത്തല

കോച്ചിങ്ങിനെത്തിയ പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോ എടുത്തു, പീഡനം; ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഭീഷണി, രണ്ടാമത്തെ കേസിലും കോച്ച് കുറ്റക്കാരനെന്ന് കോടതി

നീറ്റ് പുനഃപരീക്ഷയ്ക്ക് എന്‍ടിഎക്ക് അവസരം കിട്ടി, പക്ഷേ 2 മിനിറ്റ് വൈകിയ വിദ്യാര്‍ഥികള്‍ പുറത്ത്; റീ-ടെസ്റ്റിലും വിവാദം

ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ഒപ്പം നിന്ന് മുന്‍ ഭര്‍ത്താവ്; ചര്‍ച്ചകളില്‍ നിറഞ്ഞ് കുറിപ്പ്

വാട്‌സ്ആപ്പ് ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും കോടതിയില്‍ തെളിവായി സ്വീകരിക്കുമോ? നിയമം പറയുന്നത് ഇങ്ങനെ!