'മിസ്റ്റര്‍ ക്രിക്കറ്റ്' ഇനി ഓസ്‌ട്രേലിയ ടീമിന് തന്ത്രമൊരുക്കും!

ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ സഹ പരിശീലകന്‍ ഓസ്‌ട്രേലിയ ടീമില്‍
Mike Hussey
Mike Husseyx
Updated on: 
1 min read

സിഡ്‌നി: മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സഹ പരിശീലകനായിരുന്ന ഇതിഹാസ താരം മൈക്ക് ഹസി ഓസ്‌ട്രേലിയന്‍ ടീമില്‍. ഓസ്‌ട്രേലിയ ടീമിന്റെ കണ്‍സള്‍ട്ടന്റ് കോച്ചായി ഹസിയെ നിയമിച്ചു. അടുത്ത വര്‍ഷം അരങ്ങേറുന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്കും ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്കുമായുള്ള ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീമിനെ ഒരുക്കുകയാണ് ഹസിക്ക് നല്‍കിയിരിക്കുന്ന സുപ്രധാന ദൗത്യം.

നേരത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനായി മുന്‍ ചെന്നൈ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് ചുമതലയേറ്റിരുന്നു. അദ്ദേഹത്തിനു പിന്നാലെയാണ് ഹസിയും സിഎസ്‌കെ പടിയിറങ്ങിയത്. മുന്‍ സഹ പരിശീലകനെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി കൊണ്ടുവരാനുള്ള ശ്രമവും ഫ്‌ലെമിങ് നടത്തിയിരുന്നു. എന്നാല്‍ ഈ ഓഫര്‍ ഹസി നിരസിച്ചു. പിന്നാലെയാണ് അദ്ദേഹം ഓസീസ് ടീമിന്റെ ഭാഗമാകുന്നത്. ഇതോടെ ആഷസില്‍ മുന്‍ സിഎസ്‌കെ പരിശീലകരുടെ തന്ത്രങ്ങളുടെ ഏറ്റുമുട്ടല്‍ കൂടിയായി മാറാനുള്ള സാധ്യതയും ഒരുങ്ങി.

Mike Hussey
ലമീന്‍ യമാലിന് 'ഗോൾ' റെക്കോര്‍ഡ്; എംബാപ്പെയെ 'വെട്ടി'!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ 2-1നു പരാജയപ്പെട്ടിരുന്നു. ബൗളര്‍മാര്‍ പരമ്പരയില്‍ മികവ് കാണിച്ചപ്പോള്‍ ബാറ്റിങ് നിര അമ്പേ പാളിയ സ്ഥിതിയായിരുന്നു. മികച്ച ബാറ്റര്‍മാരെന്ന പേരെടുത്ത പലര്‍ക്കും സ്ഥിരത പുലര്‍ത്താന്‍ സാധിക്കാത്തതും പകരക്കാരായി എത്തുന്ന താരങ്ങള്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ വന്നതും ഓസീസിനെ ഇരുത്തി ചിന്തിപ്പിക്കാന്‍ പര്യാപ്തമായിരുന്നു. ഇതോടെയാണ് ഹസിയിലേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്ണ് എത്തുന്നത്.

കളിയുടെയും ബാറ്റിങിന്റേയും ടെക്‌നിക്കല്‍ വശത്തെക്കുറിച്ചു അവഗാഹമുള്ള പരിചസ സമ്പന്നനായ ആളാണ് മൈക്ക് ഹസി. ഈ മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ 4 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഹസി ടീമിന്റെ ഭാഗമായി ഉണ്ടാകും. 2028ല്‍ അരങ്ങേറുന്ന ലോസ് ഏഞ്ചലസ് ഒളിംപിക്‌സ്, 2028ലെ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ വരെ അദ്ദേഹത്തിന്റെ കരാര്‍ ഉണ്ടാകുമെന്നാണ് വിവരം.

Mike Hussey
സ്റ്റാര്‍ ഓപ്പണിങ് ബാറ്റർ പുറത്ത്, കിവികൾക്ക് വൻ അടി!
Mike Hussey
15കാരിക്ക് യൂത്ത് ഒളിംപിക്സിൽ ചരിത്ര 'വെള്ളി'! ആദ്യ ഇന്ത്യൻ താരമായി തൻവി
Summary

Mike Hussey was on Friday appointed as a consultant coach to the Australian team for next year's Ashes series against England and the 2027 ODI World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER