ലമീന്‍ യമാലിന് 'ഗോൾ' റെക്കോര്‍ഡ്; എംബാപ്പെയെ 'വെട്ടി'!

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ശ്രദ്ധേയ റെക്കോര്‍ഡിട്ട് സ്പാനിഷ് കൗമാര വിസ്മയം
Lamine Yamal
Lamine Yamalx
Updated on: 
1 min read

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര വിസ്മയം ലമീന്‍ യമാല്‍. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന കൗമാര താരമെന്ന (19, 19 വയസില്‍ താഴെ) റെക്കോര്‍ഡാണ് ലമീന്‍ യമാല്‍ സ്വന്തമാക്കിയത്. ഫ്രഞ്ച് നായകനും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെയുടെ നേട്ടമാണ് ലമീന്‍ തിരുത്തിയത്.

ആസ്റ്റന്‍ വില്ലയ്‌ക്കെതിരായ പോരാട്ടത്തില്‍ ബാഴ്‌സോണ 3-0ത്തിനു വിജയിച്ചിരുന്നു. ഈ മത്സരത്തില്‍ ഒരു ഗോള്‍ നേടിയാണ് ലമീന്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. വില്ലയ്‌ക്കെതിരായ ഗോള്‍ താരം ചാംപ്യന്‍സ് ലീഗില്‍ നേടുന്ന 14ാം ഗോളാണ്. എംബാപ്പെ 13 ഗോളുകള്‍ നേടിയാണ് നേരത്തെ റെക്കോര്‍ഡിട്ടത്. എംബാപ്പെ 23 മത്സരങ്ങള്‍ കളിച്ച് 13 ഗോളുകളും ലമീന്‍ യമാല്‍ 37 കളിയില്‍ നിന്നു 14 ഗോളുകളും നേടി. നിലവില്‍ എംബാപ്പെയ്ക്ക് ചാംപ്യന്‍സ് ലീഗില്‍ 72 ഗോളുകളുണ്ട്.

Lamine Yamal
സ്റ്റാര്‍ ഓപ്പണിങ് ബാറ്റർ പുറത്ത്, കിവികൾക്ക് വൻ അടി!

16 വയസും 83 ദിവസവും പ്രായമുള്ളപ്പോഴാണ് ലമീന്‍ യമാല്‍ ചാംപ്യന്‍സ് ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഒരേ ചാംപ്യന്‍സ് ലീഗില്‍ ഗോളും അസിസ്റ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ചാംപ്യന്‍സ് ലീഗ് സെമിയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം തുടങ്ങിയ റെക്കോര്‍ഡുകളും ലമീന്‍ യമാല്‍ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.

സീസണില്‍ മിന്നും ഫോമിലാണ് ലമീന്‍ യമാല്‍ ബാഴ്‌സലോണ ജേഴ്‌സിയില്‍ കളിക്കുന്നത്. വിവിധ മത്സരങ്ങളിലായി ഈ സീസണില്‍ 13 ഗോളുകളും 11 അസിസ്റ്റുകളും താരം നേടി.

Lamine Yamal
സ്റ്റാര്‍ ഓപ്പണിങ് ബാറ്റർ പുറത്ത്, കിവികൾക്ക് വൻ അടി!
Lamine Yamal
4 ഗോള്‍ അടിച്ച് 'ഹാട്രിക്ക്'! ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്
Summary

Lamine Yamal has moved ahead of Kylian Mbappé in the Champions League record books, becoming the competition’s highest-scoring teenager after finding the net in Barcelona’s 3-0 victory over Aston Villa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER