അമ്മ ഭരണ സമിതി രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി മല്ലിക സുകുമാരന്‍. രാജി വെക്കേണ്ടിയിരുന്നത് ശ്വേത മേനോന്‍ അല്ല, ഭരണസമിതിയിലെ മറ്റുള്ളവരായിരുന്നുവെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. സംഘടന നശിക്കാതിരിക്കാന്‍ മുതിര്‍ന്ന നടന്മാര്‍ ഇടപെടണമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മല്ലിക. ആ വാക്കുകളിലേക്ക്;
ശ്വേതയ്ക്ക് പകരം രാജി വെക്കേണ്ടിയിരുന്നത് മറ്റ് അംഗങ്ങളായിരുന്നു.ഞങ്ങള്‍ക്ക് തെറ്റു പറ്റി, ക്ഷമിക്കണം എന്നു പറഞ്ഞു കൊണ്ട്. അവര്‍ ആരും ചെയ്തില്ല. അതിനാല്‍ ശ്വേത ചെയ്തു. അതിലിപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും. സ്ത്രീകള്‍ക്ക് നില്‍ക്കാന്‍ പറ്റാത്ത സംഘടനയായി അമ്മ മാറിയിട്ടില്ല. പക്ഷെ സ്ത്രീകള്‍ സ്ത്രീകളായി നില്‍ക്കണം. അതിന് അനുവദിച്ചു കൊടുക്കുന്നത് സ്ത്രീകള്‍ മാത്രമാകില്ല. പുരുഷന്മാരും ഉണ്ടാകാം. തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുണ്ടാകാം.
ഭരണസമിതിയ്ക്ക് തെറ്റു പറ്റിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത എന്നിലാണ് തുടങ്ങുന്നത്. മല്ലിക ചേച്ചി ലൂസ് ടോക്കര്‍ ആണെന്നാണ് കുക്കു പരമേശ്വരന്‍ പറഞ്ഞത്. എനിക്ക് പിന്നെ തുള്ളാനുള്ള പ്രായം കഴിഞ്ഞു. അതിനാല്‍ അതിലേക്കൊന്നും പോകുന്നില്ല. മുന്നോട്ട് പോക്ക്, കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്ന, വിവരമുള്ള, ആധികാരമായി നല്ല ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കുന്നവര്‍ വരണം. ചെറുപ്പക്കാര്‍ വരണം. അങ്ങനെയുള്ള പെണ്ണുങ്ങള്‍ കുറവാണ്.
കണക്കിന്റെ പൊരുത്തക്കേടിലാണ് ശ്വേതയ്ക്ക് വല്ലായ്മ തോന്നിയതും അതിനാലാണ് ഇറങ്ങിയതെന്നുമാണ് ഞാന്‍ മനസിലാക്കുന്നത്. രാജി വെക്കേണ്ടിയിരുന്നത് ട്രഷററും സെക്രട്ടറിയുമാണ്. അവര്‍ മിണ്ടാതിരുന്നതിനാല്‍ ഞാനായിട്ട് ഇവിടെ നില്‍ക്കേണ്ടതില്ലെന്ന് ശ്വേതയ്ക്ക് തോന്നിക്കാണും.
മുതിര്‍ന്ന നടന്മാര്‍ മൗനം പാലിച്ചിട്ട് കാര്യമില്ല. സംഘടന നിലനില്‍ക്കണമെങ്കില്‍ ഇത് നന്നായിട്ട് നയിക്കണം. അവരോട് ശത്രുതാമനോഭാവം വെക്കുന്ന പെണ്ണുങ്ങളെ ഏഴയലത്തേക്ക് അടുപ്പിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates