Mamitha Baiju and Pradeep Ranganathan വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

കവിളില്‍ പിടിച്ച് വലിച്ച് പ്രദീപ്; 'ഇത് ക്യൂട്ടല്ലെ'ന്ന് മമിത; എന്താണീ കാണിച്ചു കൂട്ടുന്നത്? മഹാ വെറുപ്പീരെന്ന് സോഷ്യല്‍ മീഡിയ

നാളെയാണ് ഡ്യൂഡ് തിയേറ്ററുകളിലേക്ക് എത്തുക

സമകാലിക മലയാളം ഡെസ്ക്

മമിത ബൈജുവും പ്രദീപ് രംഗനാഥനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഡ്യൂഡ്. തമിഴിലെ മുന്‍നിരയിലേക്കുള്ള മമിതയുടെ ആദ്യ ചുവടായിരിക്കും ഡ്യൂഡ് എന്നാണ് കരുതപ്പെടുന്നത്. യുവാക്കള്‍ക്കിടയില്‍ ഒരുപാട് ആരാധകരുള്ള നടനാണ് പ്രദീപ്. നായകനായും സംവിധായകനായും കയ്യടി നേടിയിട്ടുണ്ട്. ഇതുവരെ അഭിനയിച്ച സിനിമകളെല്ലാം വലിയ വിജയം നേടുകയും ചെയ്തു. പ്രദീപും മമിതയും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഡ്യൂഡിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് മമിതയും പ്രദീപും ഇപ്പോള്‍. ഇതിനിടെ ഒരു പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള മമിതയുടേയും പ്രദീപിന്റേയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ നിന്നുള്ളൊരു രംഗം വേദിയില്‍ പുനരവതരിപ്പിക്കുകയാണ് പ്രദീപും മമിതയും. ചെറിയൊരു മാറ്റത്തോടെയാണ് ഇരുവരും രംഗം റീക്രിയേറ്റ് ചെയ്യുന്നത്.

ട്രെയ്‌ലറില്‍ മമിത പ്രദീപിന്റെ കവിളില്‍ പിടിച്ച് വലിക്കുന്ന രംഗമുണ്ട്. ഈ രംഗമാണ് ഇരുവരും വേദിയില്‍ റീക്രിയേറ്റ് ചെയ്തത്. പക്ഷെ വേദിയിലെത്തിയപ്പോള്‍ ഇരുവരും തങ്ങളുടെ വേഷങ്ങള്‍ പരസ്പരം വച്ചു മാറിയെന്ന് മാത്രം. പ്രദീപ് തന്റെ കവിളില്‍ പിടിച്ച് വലിക്കുമ്പോള്‍ ഇത് ക്യൂട്ട് അല്ലെന്ന് മമിത പറയുന്നുണ്ട്. ട്രെയ്‌ലറില്‍ പ്രദീപ് പറയുന്ന രംഗമാണിത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇരുവര്‍ക്കുമിടയിലെ സൗഹൃദവും കെമിസ്ട്രിയുമൊക്കെ കയ്യടി നേടുന്നുണ്ട്. എന്നാല്‍ ചിലരിതിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. പ്രൊമോഷന്‍ എന്ന പേരില്‍ എന്താണീ കാണിച്ചു കൂട്ടുന്നത്? ഇത് ക്രിഞ്ചാണ്, വെറുപ്പിക്കലാണെന്നും ചിലര്‍ പറയുന്നുണ്ട്. പ്രദീപ് മമിതയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. ഇത് മഹാ ബോറായിട്ടുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്തായാലും ആരാധകര്‍ പ്രതീക്ഷയോടെയാണ് ഡ്യൂഡിനായി കാത്തിരിക്കുന്നത്. പുതിയ പ്രണയ ജോഡിയായി മമിതയും പ്രദീപും മാറുമെന്നാണ് കരുതപ്പെടുന്നത്. ഒക്ടോബര്‍ 17 നാണ് സിനിമയുടെ റിലീസ്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമയുടെ നിര്‍മാണം. കീര്‍ത്തീശ്വരന്‍ ആണ് സംവിധാനം. സായ് അഭയ്ശങ്കര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശരത് കുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Mamitha Baiju and Pradeep Ranganathan recreats a scene from Dude. Social media is not happy with it. Calls it cringe and irritating.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

ഭിന്നശേഷി സൗഹൃദം പാഴ്‌വാക്കായി; തൃശൂരില്‍ വോട്ടു ചെയ്യാതെ മടങ്ങി റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടര്‍

വോട്ടെടുപ്പ് ദിനത്തിൽ മോറാഴ ഗ്രാമത്തിന് നോവായി സുധീഷ് കുമാറിൻ്റെ വിയോഗം

ജയിച്ച ടീമിന്റെ ആ​ഘോഷം തോറ്റ ടീമിന് 'പിടിച്ചില്ല'; ഫുട്ബോൾ മത്സരത്തിനിടെ അടി, കുത്ത്, ചവിട്ട്; റഫറിയെ ഡ്രസിങ് റൂമിൽ കയറിയും തല്ലി!

കനത്ത പോളിങ്; 75.38 ശതമാനം, പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT