Dude trailer വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

തമിഴകം കീഴടക്കാന്‍ മമിത ബൈജു; പ്രദീപ് രംഗനാഥന്‍ ചിത്രം 'ഡ്യൂഡ്' ട്രെയ്‌ലര്‍; ഈ ദീപാവലി കളറാകും!

ചിത്രം ഒക്ടോബര്‍ 17 ന് തീയേറ്ററുകളിലെത്തും

സമകാലിക മലയാളം ഡെസ്ക്

റൊമാന്‍സിന് റൊമാന്‍സ്, ആക്ഷന് ആക്ഷന്‍, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷന്‍ എല്ലാം കൊണ്ടും ഒരു ടോട്ടല്‍ യൂത്ത് കാര്‍ണിവല്‍... 'ഡ്രാഗന്' ശേഷമെത്തുന്ന പ്രദീപ് രംഗനാഥന്‍ ചിത്രം 'ഡ്യൂഡ്' ട്രെയിലറിന് ഇതിലും മേലെ ഒരു വിശേഷണം നല്‍കാനില്ല. അത്രയ്ക്ക് വെല്‍ പാക്ക്ഡ് ആയാണ് രണ്ട് മിനിറ്റ് 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എത്തിയിരിക്കുന്നത്. തമിഴകത്തെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 17നാണ് തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. രസകരമായൊരു വേഷത്തില്‍ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്.

സംഗീത ലോകത്തെ പുത്തന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കര്‍ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യല്‍ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ട്രെയിലറും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്ന പ്രദീപ് രംഗനാഥന്‍ മാജിക് 'ഡ്യൂഡി'ലും പ്രതീക്ഷിക്കാമെന്നാണ് ട്രെയിലര്‍ കണ്ടവരുടെ കമന്റുകള്‍. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിലേതായി ആദ്യമെത്തിയ 'ഊരും ബ്ലഡ്' യൂട്യൂബില്‍ ഇതുവരെ 4 കോടിയിലേറെ ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്നുകഴിഞ്ഞു. 'നല്ലാരു പോ' 41 ലക്ഷവും 'സിങ്കാരി' 87 ലക്ഷവും വ്യൂസ് നേടികഴിഞ്ഞിട്ടുണ്ട്. ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിര്‍വ്വഹിച്ച 'കോമാലി'യും 'ലൗവ് ടുഡേ'യും വലിയ വിജയമായിരുന്നു. നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗണ്‍' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനായി ഏവരും അക്ഷമയോടെ കാത്തിരിക്കുകയാണ്.

കീര്‍ത്തീശ്വരന്‍ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആര്‍ ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.

കോ പ്രൊഡ്യൂസര്‍: അനില്‍ യെര്‍നേനി, സിഇഒ: ചെറി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ലത നായിഡു, കോസ്റ്റ്യൂം: പൂര്‍ണിമ രാമസ്വാമി, ആക്ഷന്‍: യന്നിക് ബെന്‍, ദിനേശ് സുബ്ബരായന്‍, ഗാനരചന: വിവേക്, പാല്‍ ഡബ്ബ, ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫര്‍: അനുഷ വിശ്വനാഥന്‍, ആര്‍ട്ട് ഡയറക്ടര്‍: പിഎല്‍ സുഭേന്ദര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: തപസ് നായക്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: രാംകുമാര്‍ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റില്‍സ്: ദിനേശ് എം, പബ്‌സിസിറ്റി ഡിസൈനര്‍: വിയാക്കി, വിതരണം: എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് കേരള: വിപിന്‍ കുമാര്‍(10G മീഡിയ) പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Trailer of Mamitha Baiju and Pradeep Ranganathan starrer Dude is out. Promises to be a fun ride with drama and gen z vibe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

46 പന്തില്‍ 90 അടിച്ച് ക്വിന്റന്‍ ഡി കോക്ക്; തല്ല് വാങ്ങി അർഷ്ദീപും ബുംറയും; ഇന്ത്യ റൺ മല താണ്ടണം

ഭിന്നശേഷി സൗഹൃദം പാഴ്‌വാക്കായി; തൃശൂരില്‍ വോട്ടു ചെയ്യാതെ മടങ്ങി റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടര്‍

വോട്ടെടുപ്പ് ദിനത്തിൽ മോറാഴ ഗ്രാമത്തിന് നോവായി സുധീഷ് കുമാറിൻ്റെ വിയോഗം

ജയിച്ച ടീമിന്റെ ആ​ഘോഷം തോറ്റ ടീമിന് 'പിടിച്ചില്ല'; ഫുട്ബോൾ മത്സരത്തിനിടെ അടി, കുത്ത്, ചവിട്ട്; റഫറിയെ ഡ്രസിങ് റൂമിൽ കയറിയും തല്ലി!

SCROLL FOR NEXT