Mamitha Baiju ഇന്‍സ്റ്റഗ്രാം
Entertainment

'മമിതയുടെ പ്രതിഫലം 15 കോടി'; ആരോ ചെയ്തതിന് പഴി കേള്‍ക്കുന്നത് ഞാനാണ്: മമിത ബൈജു

മമിതയുടെ പേര് വിളിച്ചത് മുതല്‍ സദസ് ആര്‍ത്തിരമ്പുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പ്രേമലു നേടിയ വമ്പന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് മമിത ബൈജു. കഴിഞ്ഞ ദിവസം തമിഴ് ചിത്രം ഡ്യൂഡിന്റെ ഓഡിയോ ലോഞ്ചില്‍ മമിതയ്ക്ക് ലഭിച്ച വരവേല്‍പ്പ് അമ്പരപ്പിക്കുന്നതായിരുന്നു. മമിതയുടെ പേര് വിളിച്ചത് മുതല്‍ സദസ് ആര്‍ത്തിരമ്പുകയായിരുന്നു. പ്രേമലുവിലൂടെ മലയാളവും കടന്ന് തെന്നിന്ത്യയാകെ ആരാധകരുള്ള നടിയായി മാറിയിരിക്കുകയാണ് മമിത.

വിജയ്, സൂര്യ തുടങ്ങി തമിഴ് സിനിമയിലെ വലിയ താരങ്ങള്‍ക്കൊപ്പമുള്ള സിനിമകളാണ് മമിതയുടേതായി അണിയറയിലുള്ളത്. തമിഴിലെ മുന്‍നിര നായികയിലേക്കുള്ള മമിതയുടെ ആദ്യ ചവിട്ടുപടിയാകും പ്രദീപ് രംഗനാഥനൊപ്പം അഭിനയിക്കുന്ന ഡ്യൂഡ് എന്നാണ് കരുതപ്പെടുന്നത്. മമിതയ്ക്ക് ഇപ്പോഴുള്ള ആരാധകപിന്തുണയും അണിയറയിലൊരുങ്ങുന്ന വമ്പന്‍ സിനിമകളും താരത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.

തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പായിരുന്നു തന്റെ പ്രതിഫലം 15 കോടിയായി ഉയര്‍ത്തിയെന്നത് എന്നാണ് മമിത പറയുന്നത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമിത അതേക്കുറിച്ച് പറഞ്ഞത്. ആരോ ചെയ്തതിന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പഴി പറയുന്നതെന്നും മമിത പറയുന്നു.

''ഞാന്‍ എന്നെപ്പറ്റി കേട്ട ഏറ്റവും വലിയ ഗോസിപ്പ് ഈയ്യടുത്ത് വന്ന 15 കോടിയാണ്. അവര്‍ ഇങ്ങനെ ഓരോ സാധനങ്ങളിടും. ചുമ്മാ ഓരോ നമ്പര്‍ ഇടുകയാണ്. മമിത ഒരു പതിനഞ്ച് കോടി വാങ്ങുമായിരിക്കും, കിടക്കട്ടെ എന്നാകും കരുതുന്നത്. അതിന്റെ താഴെ വരുന്ന കമന്റുകള്‍ കാണണം. ഇവള്‍ ആരാണ് ഇത്രയുമൊക്കെ വാങ്ങാന്‍ എന്നാണ്. ആരോ ചെയ്തതിന് പഴി മൊത്തം നമുക്കും'' മമിത പറയുന്നു. തനിക്ക് മറക്കാന്‍ പറ്റാത്ത ഫാന്‍ മൊമന്റും മമിത പങ്കുവെക്കുന്നുണ്ട്.

''ഐഫ അവാര്‍ഡ്‌സിന് പോയിരുന്നു. കിട്ടിയത് സൂപ്പര്‍ ശരണ്യയ്ക്കാണ്. പക്ഷെ പ്രേമലു ഇറങ്ങിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണെന്ന് തോന്നുന്നു. ഞാന്‍ സ്‌റ്റേജിലേക്ക് കയറുന്നത് സക്രീനില്‍ കാണിച്ചപ്പോള്‍ ഭയങ്കരമായ കയ്യടിയും ബഹളവുമായിരുന്നു. പരിപാടി നടക്കുന്നത് അബുദാബിയിലാണ്. അവിടെ അങ്ങനൊരു ആരവം പ്രതീക്ഷിച്ചിരുന്നില്ല. പോകുന്നു, ഇരിക്കുന്നു, അവാര്‍ഡ് വാങ്ങുന്നു, വിറച്ചു കൊണ്ട് പ്രസംഗിക്കുന്നു എന്നതായിരുന്നു മനസില്‍. പക്ഷെ ചെന്നപ്പോള്‍ തന്നെ ഭയങ്കര ബഹളം. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'' എന്നാണ് മമിത പറയുന്നത്.

Mamitha Baiju reacts to the rumours about her remunaration. Recalls the fan craze she felt in Abu Dhabi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

ഭിന്നശേഷി സൗഹൃദം പാഴ്‌വാക്കായി; തൃശൂരില്‍ വോട്ടു ചെയ്യാതെ മടങ്ങി റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടര്‍

വോട്ടെടുപ്പ് ദിനത്തിൽ മോറാഴ ഗ്രാമത്തിന് നോവായി സുധീഷ് കുമാറിൻ്റെ വിയോഗം

ജയിച്ച ടീമിന്റെ ആ​ഘോഷം തോറ്റ ടീമിന് 'പിടിച്ചില്ല'; ഫുട്ബോൾ മത്സരത്തിനിടെ അടി, കുത്ത്, ചവിട്ട്; റഫറിയെ ഡ്രസിങ് റൂമിൽ കയറിയും തല്ലി!

കനത്ത പോളിങ്; 75.38 ശതമാനം, പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT