മമിതയെ ചേർത്തു പിടിച്ച് വിജയ് ഇൻസ്റ്റ​ഗ്രാം
Entertainment

മമിതയെ ചേർത്തു പിടിച്ച് വിജയ്; സന്തോഷം പങ്കുവച്ച് താരം

വിജയ്‌യുടെ ആരാധികയാണ് താനെന്ന് മമിത മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഡെസ്ക്

നടന്‍ വിജയ്‌യുടെ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീ‍ഡിയയിൽ വൈറലായിക്കഴിഞ്ഞു. മലയാളത്തില്‍ നിന്ന് മമിത ബൈജുവും നരേനും പ്രിയ മണിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മമിത.

വിജയ്‌യുടെ ആരാധികയാണ് താനെന്ന് മമിത മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. 'എ മൊമെന്റ്' എന്ന അടിക്കുറിപ്പോടെയാണ് നടനൊപ്പമുള്ള ചിത്രങ്ങൾ മമിത പങ്കുവെച്ചിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്.

ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലനായെത്തുക. പൂജ ഹെ​ഗ്ഡെ, പ്രിയ മണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

SCROLL FOR NEXT