Mamitha Baiju ഇൻസ്റ്റ​ഗ്രാം
Entertainment

കുറച്ചു നാളത്തേക്ക് ഒരിടവേള; സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു, എന്ത് പറ്റിയെന്ന് ആരാധകർ

മമിത പ്രധാന വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് നടി മമിത ബൈജു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മമിത ഇക്കാര്യം അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ടീം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും മമിത കുറിച്ചു. മമിത പ്രധാന വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുന്നത്.

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്', നിവിൻ പോളി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് മമിതയുടേതായി ഇനി വരാനുള്ള ചിത്രങ്ങൾ. അതോടൊപ്പം പ്രദീപ് രം​ഗനാഥന്റെ പുതിയ ചിത്രത്തിലും മമിതയാണ് നായിക. ധനുഷ് നായകനായെത്തിയ കരയാണ് മമിതയുടേതായി ഒടുവിൽ എത്തിയ ചിത്രം.

ലക്കി ഭാസ്കറിനു ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സൂര്യയും മമിതയും ഒന്നിച്ചുള്ള പട്ടാം പൂച്ചി എന്ന പ്രൊമോ സോങ് ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. ജി വി പ്രകാശ് കുമാറിൻ്റേതാണ് സംഗീതം.

മമിതയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

വലിയ മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാമത്തെ ചിത്രം കൂടിയാണിത്. ബത്‌ലഹേം കുടുംബ യൂണിറ്റ് സംവിധാനം ചെയ്യുന്നത് ​ഗിരീഷ് എഡി ആണ്.

Mamitha Baiju talks about social media break.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും