വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മമ്മൂട്ടി-അഖിൽ അക്കിനേനി ചിത്രം ഏജന്റ് ഏപ്രിലിൽ എത്തും; റിലീസ് പ്രഖ്യാപിച്ചു

ഏപ്രിൽ 28നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് തെലുങ്ക് യുവതാരം അഖിൽ അക്കിനേനി നായകനായി എത്തുന്ന  'ഏജന്റ്'. ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നുവെന്നതാണ് മലയാളികളെ ആകർഷിക്കുന്നത്. സിനിമ ഈ വർഷം ഏപ്രിലിൽ തിയറ്ററുകളിലെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ഏപ്രിൽ 28നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നവാഗതയായ സാക്ഷി വൈദ്യ ആണ് നായിക. 

തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ഏജന്റ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല, മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം

'ഇന്ന് ഇത്തിരി മാന്യത കാണിക്കണമെന്ന് ഞാന്‍ ലിസ്റ്റിനോട് പറഞ്ഞിരുന്നു'; പരിഹാസത്തിന് മറുപടി നൽകി ബി ഉണ്ണികൃഷ്ണൻ

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,13,000ന് മുകളില്‍ തന്നെ

'വിഎസിനെ കൂട്ടുപിടിച്ച് സതീശന്‍ രക്ഷപ്പെടാന്‍ നോക്കേണ്ട'; എ സുരേഷിന്റെ പഴയ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു

പണിമുടക്കി യൂട്യൂബ്; മണിക്കൂറുകളോളം നിശ്ചലം

SCROLL FOR NEXT