ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി ലോകചാമ്പ്യന്മാരായിരിക്കുകയാണ് മെസിയുടെ അർജന്റീന. എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയ മത്സരം ആരാധകരിലുണ്ടാക്കിയ ആവേശം ചെറുതല്ല. മത്സരം കാണാൻ മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളും ഉണ്ടായിരുന്നു. കളിക്കളത്തിൽ നിന്നുള്ള ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആവേശോജ്വലമായ പോരിന് ഒടുവിൽ ഇരുവരും പങ്കുവച്ച കുറിപ്പാണ് ഫുട്ബോൾ പ്രേമികളുടെ മനം കവരുന്നത്.
അര്‍ജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍ പറഞ്ഞുകൊണ്ടാണ് മമ്മൂട്ടിയുടെ പോസ്റ്റ്. എന്തൊരു രാത്രി ! എന്തൊരു മത്സരം...രോമാഞ്ച നിമിഷങ്ങൾ. ഒരുപക്ഷേ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശം. ലോകം കീഴടക്കിയ അര്‍ജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍…’ - ലോകകപ്പ് ഏന്തി നിൽക്കുന്ന മെസിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.
ലോകകപ്പ് ഉയർത്തിയ അർജന്റീനയ്ക്കും മികച്ച പ്രകടനം കാഴ്ചവച്ച ഫ്രാൻസിനും അഭിനന്ദനങ്ങൾ നേർന്നുകൊണ്ടായിരുന്നു മോഹൻലാലിന്റെ കുറിപ്പ്‘‘ഉജ്ജ്വലമായ ഒരു ഫൈനല്‍… യോഗ്യരായ രണ്ട് എതിരാളികള്‍, അവരുടെ ഹൃദയം തുറന്ന് കളിച്ചു, ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശകരമായ മത്സരം നല്‍കി.ആവേശത്തോടെ കളിച്ചു ജയിച്ച അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍. 36 വര്‍ഷത്തെ അധ്വാനവും കപ്പും ഒരിക്കല്‍ കൂടി നിങ്ങളുടേതാണ്. ലിയോ മെസ്സി തന്റെ തീയതി വിധിക്കൊപ്പം സൂക്ഷിച്ചു, മഹത്വത്തില്‍ തലകുനിക്കും. ഗംഭീരമായ അവസാന നൃത്തം…ഇത്രയും യോഗ്യരായ എതിരാളികളായതിനും അവസാനം വരെ അവര്‍ നടത്തിയ മികച്ച പോരാട്ടത്തിനും കിലിയൻ എംബപെയ്ക്കും ഫ്രഞ്ച് ടീമിനും അഭിനന്ദനങ്ങള്‍. ഖത്തര്‍ നന്നായി. ത്രില്ലിന്റെ ഒരു സീസണിന് ഫിഫയ്ക്ക് നന്ദി, 2026 ല്‍ വീണ്ടും കാണാം.’’മോഹൻലാൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates