Patriot 
Entertainment

ഒരുമിച്ചൊരു വരവുണ്ട്, ഒന്നൊന്നര വരവ്; പേട്രിയറ്റ് റിലീസ് ഡേറ്റ് പുറത്ത്; ഇനി കാത്തിരിപ്പിന്റെ നാളുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. സൂപ്പര്‍ താരങ്ങള്‍ക്കെപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ആരാധകരുടെ ആകാംഷ ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം പോസ്റ്ററുകള് പുറത്തിറക്കിയിരുന്നു. പിന്നാലെയിതാ റിലീസ് തിയ്യതിയും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഏപ്രില്‍ 23നാണ് തിയേറ്ററുകളിലെത്തുക. പുതിയ പോസ്റ്ററിലൂടെയാണ് റിലീസ് തിയ്യതിയും പുറത്ത് വിട്ടിരിക്കുന്നത്.

പുതിയ പോസ്റ്ററില്‍ മമ്മൂട്ടിയും മോഹന്‍ലാലും നയന്‍താരയും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും രാജീവ് മേനോനുമുണ്ട്. മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന സിനിമ 'വിമതശബ്ദങ്ങള്‍ ദേശ സ്‌നേഹത്തിന്റേതാണ്' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. രേവതി, സറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Mammootty and Mohanlal starrer Patriot release date is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും