ടൈറ്റിൽ പോസ്റ്റർ, മമ്മൂട്ടി/ ഫെയ്സ്ബുക്ക് 
Entertainment

മമ്മൂട്ടിയും വൈശാഖും വീണ്ടും; തിരക്കഥ മിഥുൻ മാനുവൽ തോമസ്; 'ടർബോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. 'ടർബോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ  ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. അഞ്ചാം പാതിര സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ. 

മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. മുഷ്ടിചുരുട്ടി പിടിച്ച് ഇടിക്കുന്ന ലുക്കിലുള്ള കൈ ആണ് ടൈറ്റിൽ പോസ്റ്ററിൽ ഉള്ളത്. ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം ഉള്ളതാകും ടർബോ എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അതേസമയം സാങ്കേതിക പ്രവർത്തകരുടെ പേരുവിവരങ്ങൾ ടൈറ്റിൽ പോസ്റ്ററിലുണ്ട്. 

മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. ജസ്റ്റിൻ വർ​ഗീസാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്