മമ്മൂട്ടി വിഡിയോ സ്ക്രീൻഷോട്ട്
Entertainment

മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിക്കും പറ്റും; ക്യാപ്റ്റന്‍ ജാക്ക് സ്പാരോയും ജോണ്‍ വിക്കുമായി സൂപ്പര്‍താരം

മോഹന്‍ലാലിന്റെ വിഡിയോയ്ക്ക് സമാനമായ ക്യാരക്ടര്‍ ലുക്കുകളോടെയാണ് മമ്മൂട്ടിയുടെ വിഡിയോയും

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന്റെ കുറച്ച് ഹോളിവുഡ് അവതാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് മമ്മൂട്ടിയുടെ ചിത്രങ്ങള്‍. എഐയുടെ സഹായത്തോടെയാണ് ഹോളിവുഡിലെ ഐക്കോണിക് റോളുകളില്‍ മമ്മൂട്ടിയെ പരീക്ഷിച്ചത്.

മോഹന്‍ലാലിന്റെ വിഡിയോയ്ക്ക് സമാനമായ ക്യാരക്ടര്‍ ലുക്കുകളോടെയാണ് മമ്മൂട്ടിയുടെ വിഡിയോയും എത്തുന്നത്. ഗോഡ്ഫാദര്‍, റോക്കി, എക്സ് മെന്‍, പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍, ജോക്കര്‍, ജോണ്‍ വിക്ക്, റാമ്പോ, ടോപ്പ് ഗണ്‍ തുടങ്ങിയ ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളുടെ ലുക്കിലാണ് മമ്മൂട്ടിയെ കാണാനാകുക.

മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 'പുള്ളിയെ എങ്ങനെ വേണമെങ്കിലും ചെയ്യാം. ഇവിടെ എല്ലാം ചേരും' എന്ന അടിക്കുറിപ്പോടെയാണ് ആരാധകര്‍ വിഡിയോ പങ്കുവച്ചത്. എഐ എന്‍ജിനീയര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകര്‍ക്ക് അവസരം; 90 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' ഒടിടിയിലേക്ക്; എവിടെ കാണാം

'ജോ​​ഗ ബൊണീറ്റോ... ദേ ഹാ മിൻ ​ഗൂക്ക്... വാമോസ്...'

'മഴക്കള്ളന്റെ' വിളയാട്ടം ; പ്രസ് ക്ലബ്ബ് റോഡിലെ 7 കടകളിൽ കവർച്ച

SCROLL FOR NEXT