ധർത്തിപുത്ര 
Entertainment

ബോളിവുഡിൽ കിടിലൻ ഡാൻസുമായി മമ്മൂട്ടി; 'ഇക്ക മനസ് വച്ചിരുന്നേൽ മലയാളത്തിലും ഇതുപോലെ തകർക്കാമായിരുന്നുവെന്ന്' ആരാധകർ

നദീം- ശ്രാവൺ ജോഡികൾ ചേർന്ന് രചിച്ച സാരേ രംഗോ സേ ഹാ എന്ന ഗാനം ഇന്നും ഹിറ്റാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സംവിധായകരും നടൻമാരുമെല്ലാം പലപ്പോഴും മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് രം​ഗത്തെത്താറുണ്ട്. അടുത്തിടെ ഭ്രമയു​ഗം എന്ന മമ്മൂട്ടി ചിത്രവും ബോളിവുഡിൽ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. 1993ൽ പുറത്തിറങ്ങിയ ധർത്തിപുത്ര എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ബോളിവുഡിൽ അരങ്ങേറുന്നത്. ചിത്രം തിയറ്ററുകളിൽ കാര്യമായ വിജയം നേടിയില്ലെങ്കിലും ചിത്രത്തിലെ ​ഗാനങ്ങൾ വളരെയധികം ശ്രദ്ധ നേടി.

നദീം- ശ്രാവൺ ജോഡികൾ ചേർന്ന് രചിച്ച സാരേ രംഗോ സേ ഹാ എന്ന ഗാനം ഇന്നും ഹിറ്റാണ്. ഹോളിയുടെ പശ്ചാത്തലത്തിലാണ് ഈ ​ഗാനമൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയും ജയപ്രദയുമാണ് ​ഗാനരം​ഗത്തിൽ അഭിനയിച്ചത്. മലയാളികൾക്കിടയിലും ഈ ​ഗാനം തരം​ഗമായിരുന്നു. ഇന്നും ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഒരുപറ്റം ആരാധകരുണ്ട്. അമിതാഭ് ബച്ചൻ തിളങ്ങി നിന്നിരുന്ന സമയത്ത്.

ബോളിവുഡിൽ പോയി ഒരു പടത്തിലെ മെയിൻ റോൾ ചെയ്യാൻ മലയാള സിനിമയിൽ ഒരൊറ്റ പേരെ ഉള്ളൂ, മമ്മൂട്ടി. എത്ര മനോഹരമായിട്ടാ നമ്മുടെ മമ്മൂക്ക ഡാൻസ് ചെയ്യുന്നത്, മമ്മൂക്ക ഒന്നു മനസ് വച്ചിരുന്നേൽ മലയാളത്തിലും ഇതുപോലെ ഡാൻസ് ചെയ്യാരുന്നു എന്നൊക്കെയാണ് പാട്ടിന് താഴെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ഇഖ്ബാൽ ദുരനി ആണ് ധർത്തിപുത്ര സംവിധാനം ചെയ്തത്.

ഋഷി കപൂറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. കപിൽ ദേവ് സിങ്ങെന്ന പൊലീസ് ഉദ്യോഗസ്ഥനും അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. കപിൽ ദേവ് സിങ് ആയാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. എന്തായാലും ഈ ഹോളി ദിനത്തിൽ തീർച്ചയായും മമ്മൂട്ടി ആരാധകർക്ക് ഈ ചിത്രം കാണാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'ഉള്ളിയും കാന്താരി മുളക് ചതച്ചതും കൂട്ടിയുള്ള പഴംചോറ് കഴിക്കുമ്പോൾ കിട്ടുന്ന തൃപ്തിയുണ്ടല്ലോ...; വയസാകുന്തോറും അങ്ങനെയാണ്'

ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു, വീണ്ടും സ്വര്‍ണവില 1,15,000ന് മുകളില്‍; കാരണമിത്?

സ‍ഞ്ജുവിന്റെ ധോനി സ്റ്റൈൽ 'മിന്നൽ സ്റ്റംപിങ്' വീണ്ടും! ക്ലാസൻ ഔട്ട്, പിന്നാലെ ചീത്തവിളി; 'കലിപ്പ് മോഡിൽ' ചേട്ടനും (വിഡിയോ)

'ക്ഷേത്രങ്ങളിലെ സ്വര്‍ണം പണമാക്കുന്നു!' പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം എന്ത്? വ്യക്തത വരുത്തി കേന്ദ്രം

SCROLL FOR NEXT