Mammootty 
Entertainment

'ധനുഷിനെ സൈഡ് ആക്കുമല്ലോ ഇക്കാ?'; തമിഴകത്തെ ഇളക്കി മറിക്കാന്‍ സിയ എന്‍ട്രി; പിറന്നാള്‍ സമ്മാനമായി 'ഓം' ടീസര്‍

പേരന്‍പിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഓം. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം രാജ്കുമാര്‍ പെരിയസ്വാമിയാണ്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് പുതിയ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ കാര്‍ത്തികേയനെ അവതരിപ്പിക്കുന്നതാണ് പുതിയ ടീസര്‍.

സിയ എന്നറിയപ്പെടുന്ന കാര്‍ത്തികേയന്‍ എന്ന ഇന്റര്‍നാഷണല്‍ സ്മഗ്ലര്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. മാസും ക്ലാസും ചേര്‍ന്നൊരു കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിയും ധനുഷും ഒന്നിച്ച് വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ടീസറില്‍ ഇരുവരേയും ഒരുമിച്ച് അവതരിപ്പിക്കുന്നുണ്ട്. അതേസമയം, നായകനായ ധനുഷിനെ മമ്മൂട്ടി സൈഡാക്കുമെന്നും ചിലര്‍ പറയുന്നുണ്ട്.

അമരന് ശേഷം രാജ്കുമാര്‍ ഒരുക്കുന്ന ചിത്രമാണ് ഓം. ചിത്രത്തിന്റെ റിലീസ് ഒക്ടബോര്‍ 16 നാണ്. ധനുഷിന്റെ വണ്ടര്‍ബാല്‍ ഫിലിംസ്, ആര്‍ടേക്ക് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് സായ് പല്ലവിയാണ്. ശ്രീലീയും ചിത്രത്തിലുണ്ട്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രമാണ് ഓം. പേരന്‍പിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.

സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മമ്മൂട്ടിയുടെ ക്യാരക്ടര്‍ ഇന്‍ട്രോയ്ക്ക് സായ് നല്‍കിയ സംഗീതവും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നുണ്ട്. തിയേറ്ററില്‍ മമ്മൂട്ടിയുടെ രംഗങ്ങള്‍ക്ക് സായ് തീ ഇടുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ഇന്ദ്രന്‍സുമെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓമിന് പിന്നാലെ നിതീഷ് സഹദേവ് ഒരുക്കുന്ന മേള, ഖാലിദ് റഹ്മാന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ തുടങ്ങിയവയും മമ്മൂട്ടിയുടേതായി അണിയറയിലുണ്ട്.

Mammootty gets a special teaser for OM. Dhanush starrer will have the megastar as a smuggler.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

സസ്യശാസ്ത്രത്തിലെ അത്ഭുതം; കാടിനെ സർവകലാശാലയാക്കിയ പിച്ചൻ സലീം

ടയര്‍ പഞ്ചറായി; റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു, സൗദിയില്‍ മലയാളിക്ക് ദാരുണാന്ത്യം

പൂര്‍ണമായി എഥനോളില്‍ ഓടും, എന്‍ജിനില്‍ മാറ്റം; വരുന്നു കിയയുടെ ഫ്‌ലെക്‌സ് ഫ്യുവല്‍ എസ് യുവി

കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ വൻ അവസരം! ഒരു ലക്ഷം രൂപ ശമ്പളം; മാനേജർ തസ്തികകൾ