സിനിമപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയറാമിന്റെ ഓസ്‌ലർ. പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിനും മികച്ച അഭിപ്രായമായിരുന്നു. ട്രെയിലറിന്റെ ക്ലൈമാക്സിലെ മമ്മൂട്ടിയുടെ സാന്നിധ്യം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുണ്ടോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഇപ്പോൾ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ജയറാം.
ഓസ്‌ലറിൽ മമ്മൂട്ടിയുണ്ടെന്ന് സൂചന നൽകുന്നതാണ് ജയറാമിന്റെ വാക്കുകൾ. തിയറ്ററിനെ പിടിച്ചുകുലുക്കുന്ന രംഗമായിരിക്കും അതെന്നാണ് ജയറാം ഒരു അഭിമുഖത്തിൽ പറഞ്ഞത്. "ഇനിയിപ്പോൾ അദ്ദേഹം ഓസ്‌ലറിൽ ഉണ്ടെന്ന് തന്നെ വിചാരിക്ക്. നമ്മൾ ആ സസ്പെൻസ് കളയണോ. അതുകൊണ്ടാണ് ഞാൻ പറയാത്തത്. ആൾക്കാർ എന്താ കണ്ടുപിടിക്കാത്തത്. എല്ലാവർക്കും എല്ലാം അറിയാം. ഇക്കാലത്ത് ജനങ്ങളെ പറ്റിക്കാനാവില്ല. എന്തെങ്കിലും ഒന്ന് ഹൈഡ് ചെയ്ത് കാണിക്കുമ്പോൾ അവർക്കൊരു ആകാംഷ ഉണ്ടാകും. സിനിമയുടെ ആരംഭം മുതൽ അവസാനം വരെ അവർ കാത്തിരിക്കണം. അതെവിടെ സംഭവിക്കും എന്നത്. അതു നമ്മൾ കളയാൻ പാടില്ലല്ലോ. വെടിക്കുന്നൊരു ടൈം ആയിരിക്കും അത്. അത് ഞാൻ പറയാം. തിയറ്ററിൽ വെടിക്കുന്നൊരു സാധനം ആകുമത്. അത് പറയാതെ തരമില്ല.-ജയറാം പറഞ്ഞു.
സൂപ്പർഹിറ്റായി മാറിയ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ജയറാമിനൊപ്പം അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates