Mammootty, Asif Ali, Basil Joseph 
Entertainment

'വാടാ...'; ഒപ്പം മത്സരിച്ച ആസിഫിനേയും ബേസിലിനേയും വേദിയിലേക്ക് ക്ഷണിച്ച് മമ്മൂട്ടി; കയ്യടിച്ച് സദസ്, വിഡിയോ

ഒരര്‍ത്ഥത്തിലും ഇവര്‍ എന്നേക്കാളും ഒട്ടും താഴെയല്ല

സമകാലിക മലയാളം ഡെസ്ക്

എന്തുകൊണ്ടാണ് താന്‍ മലയാള സിനിമയുടെ നായകനാകുന്നതെന്ന് കാണിച്ചു തന്ന് മമ്മൂട്ടി. ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ മമ്മൂട്ടി സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ഓര്‍മയാണ്. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം തനിക്കൊപ്പം മത്സരിച്ച ആസിഫ് അലിയേയും ബേസില്‍ ജോസഫിനേയും വേദിയിലേക്ക് വിളിച്ച് കയറ്റി ഒപ്പം നിര്‍ത്തി ഫോട്ടോയെടുപ്പിക്കുകയായിരുന്നു മമ്മൂട്ടി.

ഒരര്‍ത്ഥത്തിലും ഇവര്‍ ഇരുവരും തന്നേക്കാളും ഒട്ടും താഴെയല്ലെന്നും എന്തോ സംഭവിച്ച് പുരസ്‌കാരം തനിക്ക് ലഭിച്ചതാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ആസിഫിലും ബേസിലും കഴിവുള്ള യുവതാരങ്ങളാണെന്നും മമ്മൂട്ടി പറഞ്ഞു. പിന്നാലെയാണ് താരം ഇരുവരേയും വേദിയിലേക്ക് വിളിച്ചത്. വാടാ എന്നുള്ള മമ്മൂട്ടിയുടെ വിളി കേട്ടതും താരങ്ങള്‍ ഓടി വേദിയിലേക്ക് കയറി വരികയായിരുന്നു.

നിറ കയ്യടികളോടെയാണ് സദസ് ഈ അസുലഭനിമിഷത്തെ വരവേറ്റത്. വരും വര്‍ഷങ്ങളില്‍ ഇരുവര്‍ക്കും കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു മമ്മൂട്ടി. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. 'ഇരുവരും സുന്ദരന്മാരും ചെറുപ്പക്കാരും ആണെങ്കിലും അവള്‍ എനിക്കൊപ്പം നിന്നു' എന്നാണ് പുരസ്‌കാര നേട്ടത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മികച്ച സിനിമ. ഭ്രമയുഗത്തിലൂടെ രാഹുല്‍ സദാശിവന്‍ മികച്ച സംവിധായകനുമായി. ഉള്ളൊഴുക്കിലൂടെ ഉര്‍വ്വശിയാണ് മികച്ച നടിയായത്. ഉള്ളൊഴുക്കും കിഷ്‌കിന്ധാ കാണ്ഡവുമാണ് മികച്ച സിനിമയ്ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം പങ്കിട്ടത്. ആടുജീവിതത്തിലൂടെ പൃഥ്വിരാജും കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ ആസിഫ് അലിയേയും തേടി മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരവുമെത്തി. സറിന്‍ ഷിഹാബിനാണ് മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം.

Mammootty invites Basil Joseph and Asif Ali to the stage as he wins Best Actor in Filmfare Awards South.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക് വ്യോമാക്രണം; വന്‍ നാശം, നിരവധി പേര്‍ മരിച്ചു

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

ക്യാംപസ് രാഷ്ട്രീയം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണം: വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍

മീനയും വിനീതും ഒന്നിക്കുന്ന വെബ് സീരിസ്; 'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ' ഒടിടിയിൽ എവിടെ കാണാം

'ഭാര്യയെ ഭര്‍ത്താവ് ഒന്ന് തല്ലിയാല്‍ ക്രൂരതയാകില്ല, ശണ്ഠ കൂടുന്നത് അസാധാരണവുമല്ല'; ഗുജറാത്ത് ഹൈക്കോടതി

SCROLL FOR NEXT