കാതൽ പോസ്റ്റർ 
Entertainment

'എന്നും എൻ കാവൽ'; മമ്മൂട്ടിയുടേയും ജ്യോതികയുടേയും ജീവിതം; കാതലിലെ ​ഗാനം പുറത്ത്

ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന കാതൽ സിനിമയിൽ ആദ്യ ​ഗാനം പുറത്ത്. എന്നും എൻ കാവൽ എന്നു തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നത്. മ‌മ്മൂട്ടിയുടേയും ജ്യോതികയുടേയും പ്രണയവും ജീവിതവുമെല്ലാം നിറഞ്ഞു നിൽക്കുന്നതാണ് ​ഗാനം. 

മനോഹരമായ മെലഡി ​ഗാനം ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അൻവർ അലിയു‌ടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് മാത്യൂസ് പുളിക്കൻ ആണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ജ്യോതിക ആദ്യമായാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. നവംബര്‍ 23നാണ് കാതല്‍ തിയറ്ററില്‍ എത്തുക. 

എന്തായാലും ആരാധകരെ ആകാംക്ഷയിൽ നിർത്തിയിരിക്കുകയാണ് ​ഗാനം. ഏത് വിഭാ​ഗത്തിൽപെടുന്നതാണ് ചിത്രമെന്ന് പറയാനാകുന്നില്ല എന്നാണ് ആരാധകരുടെ കമന്റുകൾ. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള മമ്മൂട്ടിയുടെ ഈ ചിത്രവും പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ഐഎഫ്എഫ്കെയിലും കാതൽ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT