Mammootty ഇൻസ്റ്റ​ഗ്രാം
Entertainment

'എങ്ങനെ സ്നേഹിക്കാതിരിക്കും ഇക്കാ?' വീണ്ടും സോഷ്യൽ മീഡിയ തൂക്കി മമ്മൂട്ടി

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ ഇന്ന് ജോയിൻ ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി ഒരു ഫോട്ടോ പങ്കുവച്ചാൽ സോഷ്യൽ മീഡിയ അത് ആഘോഷമാക്കാറുണ്ട്. കുറച്ചു നാളുകളായി മമ്മൂട്ടി തന്റെ പുതിയ ചിത്രങ്ങളൊന്നും പങ്കുവയ്ക്കാറില്ലായിരുന്നു. മമ്മൂട്ടിയുടെ സ്റ്റൈലും കോസ്റ്റ്യൂമും മിസ് ചെയ്തിരിക്കവേയാണ് പിറന്നാൾ ദിനത്തിൽ തന്റെ പുതിയൊരു ചിത്രവുമായി മമ്മൂക്ക എത്തിയത്. ഏറെ സന്തോഷത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും ഈ ചിത്രം ഏറ്റെടുത്തത്.

ഇന്നലെ ഹൈദരാബാദിൽ ഷൂട്ടിങ്ങിനായെത്തിയപ്പോഴും മമ്മൂട്ടി തന്റെയൊരു ചിത്രം ആരാധകർക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഫോട്ടോ​ഗ്രഫറായ നവിൻ മുരളിയാണ് മമ്മൂട്ടിയുടെ ഈ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

കാമറ കയ്യിൽ പിടിച്ചു നിൽക്കുന്ന മമ്മൂട്ടിയെയാണ് ചിത്രങ്ങളിൽ കാണാനാവുക. 'ഇതെന്താണ് ഇക്ക... എന്ത് ഭാവിച്ചാണ്' എന്നാണ് ഭൂരിഭാ​ഗം പേരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. 'എങ്ങനെ സ്നേഹിക്കാതിരിക്കും ഇക്കാ ?'- എന്നും നിരവധി പേർ കുറിച്ചിട്ടുണ്ട്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ ഇന്ന് ജോയിൻ ചെയ്തു.

പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദിലെ സെറ്റിലാണ് നടൻ എത്തിയത്. ഇത് തന്റെ ജോലിയല്ലേയെന്നും എല്ലാം അറിയുന്നുണ്ട് പ്രാർഥനകൾക്ക് എല്ലാം ഫലം കണ്ടെന്നും നടൻ പറഞ്ഞു. സ്നേഹത്തിന്റെ പ്രാർഥനയല്ലേ ഫലം കിട്ടുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കൊപ്പം മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ​ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വ്യാഴാഴ്ച ചിത്രത്തിന്റെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിടും. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്പനിയും ആശിര്‍വാദ് സിനിമാസും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Cinema News: Mega Star Mammootty latest photo goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

Weekly Rashi Phalam (May 03- May 09, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

SCROLL FOR NEXT