Patriot  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പേട്രിയറ്റിന്' വിലക്ക്; തിയേറ്റര്‍ വിഹിതം കൂട്ടി ചോദിച്ചതില്‍ തര്‍ക്കം

സിനിമയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിടരുതെന്ന് ഫിയോക് അംഗങ്ങളെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റിന് തിയേറ്റര്‍ വിലക്ക്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ വിഹിതം കൂട്ടണം എന്ന നിര്‍മാതാവ് ആന്റോ ജോസഫിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഫിയോക് പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്.

സിനിമയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിടരുതെന്ന് ഫിയോക് അംഗങ്ങളെ അറിയിച്ചു. വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. ആദ്യത്തെ രണ്ടാഴ്ച 60-40 എന്ന നിരക്കില്‍ റിട്ടേണ്‍സ് ഉറപ്പാക്കണം എന്നാണ് നിര്‍മാതാവിന്റെ ആവശ്യം. ഇത് പ്രകാരം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 60 ശതമാനവും തിയേറ്റര്‍ ഉടമകള്‍ക്ക് 40 ശതമാനവുമായിരിക്കും റിട്ടേണ്‍സ്. എന്നാല്‍ ഈ ആവശ്യം തിയേറ്ററര്‍ ഉടമകളുടെ സംഘടന നിരസിച്ചു. വിഷയത്തില്‍ ഉടന്‍ സമവായമായില്ലെങ്കില്‍ സിനിമയുടെ റിലീസ് വൈകും.

ഏപ്രില്‍ 23 നാണ് പേട്രിയറ്റിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുംമ മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയുടെ സംവിധാനം മഹേഷ് നാരായണന്‍ ആണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Mammootty-Mohanlal starrer Patriot lands in trouble as FEUOK asks memeber to not release the movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT