കാതൽ സെക്കൻഡ് ലുക്ക് പോസ്റ്റ്, മമ്മൂട്ടി/ ചിത്രം ഫെയ്‌സ്ബുക്ക് 
Entertainment

ആദ്യത്തെ പോലെ അല്ല കുറച്ച് സീരിയസാണ്; കാതലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ

കാതലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി 

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ ദി കോർ'. ഒരു വലിയ ഇടവേളയ്‌ക്ക് ശേഷം നടി ജ്യോതിക മമ്മൂട്ടിക്കൊപ്പം മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാമ് അണിയറപ്രവർത്തകർ.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെ പോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അല്പം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്നു നേരത്തെ തെന്നിന്ത്യൻ താരം സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹം നിർവഹിക്കുന്നത് സാലു കെ തോമസാണ്. 

റോഷാക്കും നൻപകൻ നേരത്തു മയക്കത്തിനും ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന കാതൽ ദി കോർ പ്രേക്ഷകന് വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്‌കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്‌കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'