ടര്‍ബോ ഫസ്റ്റ് ലുക്ക് 
Entertainment

ഇനി ടര്‍ബോ ജോസിന്റെ കാലം, മാസ് ലുക്കില്‍ മമ്മൂട്ടി: ഫസ്റ്റ് ലുക്ക് പുറത്ത്

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ടര്‍ബോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഗംഭീര ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് ജീപ്പില്‍ നിന്ന് ഇറങ്ങുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. കൊമ്പന്‍ മീശയും താടിയുമായി മാസ് ലുക്കിലാണ് താരം. മിഥുന്‍ മാനുവല്‍ ജോസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. 

മധുരരാജയ്ക്കുശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുകയാണ് ടർബോയിലൂടെ. തെലുങ്ക് നടൻ സുനിൽ, കന്നഡ നടൻ രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർ​ഗീസാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു