Mammootty  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വാൾട്ടറിന്റെ അല്ല, അത് മട്ടാഞ്ചേരിയിലെ പിള്ളേരല്ലേ'; 'ചത്താ പച്ച'യെ കുറിച്ച് മമ്മൂട്ടി

ട്രെയ്‌ലറിലെ ഒരു പഞ്ച് ഡയലോ​ഗും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചത്താ പച്ചയുടെ ട്രെയ്‌ലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിൽ നടൻ മമ്മൂട്ടിയും അതിഥി വേഷത്തിലെത്തുന്നുണ്ട്. ട്രെയ്‌ലറിലെ ഒരു പഞ്ച് ഡയലോ​ഗും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

വാൾട്ടർ എന്ന കഥാപാത്രത്തെ പരാമർശിക്കുന്ന ഡയലോ​ഗാണിത്. ഇത് മമ്മൂട്ടിയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എന്നാൽ അണിയറപ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നവാ​ഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ദുബായിൽ വച്ച് മമ്മൂട്ടി നടത്തിയ ഒരു പ്രതികരണമാണ് സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരിക്കുന്നത്.

വാള്‍ട്ടറിന്‍റെ കുറച്ച് പിള്ളേര് അവിടെ കൊച്ചിയില്‍ ഇറങ്ങുന്നുണ്ടെന്ന് കേട്ടു എന്നായിരുന്നു അവതാരകയായ രഞ്ജിനി ഹരിദാസ് മമ്മൂട്ടിയോട് ചോദിച്ചത്. വാൾട്ടറിന്റെ അല്ല, അത് മട്ടാഞ്ചേരിയിലെ പിള്ളേരല്ലേ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. 22-ാം തീയതിയാ, ചത്താ പച്ച, എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്യു ഡബ്യു ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് ചത്താ പച്ച - റിംഗ് ഓഫ് റൗഡീസ്. റീൽ വേൾഡ് എന്റർടെയ്ന്‍മെന്‍റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടെയ്ന്‍‍മെന്‍റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് ആണ്.

Cinema News: Mammootty on Chatha Pacha movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

'ഒറിജിനലിനെ വെല്ലും'; ജയന്റെ ഫിഗറില്‍ ചായ വില്‍പ്പന, യുവജനോത്സവ നഗരിയിലെ താരമായി അഷറഫ്- വിഡിയോ

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

മലപ്പുറത്ത് സ്ത്രീയും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

SCROLL FOR NEXT