Mammootty വിഡിയോ സ്ക്രീൻഷോട്ട്
Entertainment

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി; ദേശീയ പുരസ്കാരം ഏറ്റുവാങ്ങി നടൻ

ഇത് നാലാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അഹമ്മദാബാദ്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. 'ഭ്രമയു​ഗം' എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. 'ചന്തു ചാംപ്യൻ' എന്ന ചിത്രത്തിനായി നടൻ കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ഇത് നാലാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

രാഷ്ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഗുജറാത്തിലെ കെവാദിയയിലാണ് (ഏകതാ നഗർ) പുരസ്കാര വിതരണ ചടങ്ങുകൾ നടന്നത്. 'എആർഎം' എന്ന ചിത്രത്തിലെ 'അങ്ങു വാന കോണില്' എന്ന ഗാനം ആലപിച്ച വൈക്കം വിജയലക്ഷ്മിക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചു.

എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സദസ് മമ്മൂട്ടിയെ ആദരിച്ചത്. ഐവറി സ്യൂട്ട് അണിഞ്ഞ് വേദിയിലെത്തിയ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും നിർമാതാവ് ആന്റോ ജോസഫും ചടങ്ങിൽ പങ്കെടുക്കാൻ കേവാഡിയയിലെത്തിയിരുന്നു.

കഥാപാത്രത്തിന്റെ ഭാവ വ്യത്യാസങ്ങളും സംഭാഷണശൈലിയും ശരീരഭാഷയും ഉൾപ്പെടെ നിരവധി തലങ്ങളിലൂടെയാണ് മമ്മൂട്ടി കൊടുമൺ പോറ്റിയെ അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ ശക്തമായ രീതിയിൽ അവതരിപ്പിച്ചതിനാണ് ദേശീയ തലത്തിൽ ഈ അംഗീകാരം ലഭിച്ചത്.

മികച്ച തമിഴ് ചിത്രമായ രായന് വേണ്ടി ധനുഷും മികച്ച മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമയ്ക്ക് വേണ്ടി നിർമാതാവ് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് ആണ് സ്വന്തമാക്കിയത്. ലക്കി ഭാസ്‌കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടിയപ്പോൾ ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.

കൽക്കി 2898 എഡി മികച്ച ജനപ്രിയ വിനോദ ചിത്രത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. നർമദ ജില്ലയിൽ കെവാഡിയയിലെ ഏകതാനഗറിൽ വച്ചാണ് അവാർഡ് ദാനം നടന്നത്. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

Mammootty receives his 4th National Film Award for Bramayugam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയും വിഡിയും ഇഡിയും ചേര്‍ന്ന പ്രത്യേക കൂട്ടുകെട്ട്'; പിണറായിയെയും റിയാസിനെയും കുടുക്കാന്‍ ശ്രമം: എം വി ഗോവിന്ദന്‍

16 'അടി'യിൽ ലങ്കാ ദഹനം; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് തുടർജയം

കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരന്തത്തിൽ മരണം ആറായി

യൂത്ത് കോൺഗ്രസ് നേതാവ് സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്