മമ്മൂട്ടിയും മോഹൻലാലും/ ഫെയ്സ്ബുക്ക് 
Entertainment

'പ്രിയപ്പെട്ട ലാലിനൊപ്പം'; സൂപ്പർതാരങ്ങൾ ഒന്നിച്ച്, ആഘോഷമാക്കി ആരാധകർ

ആരാധകര്‍ ആഘോഷമാക്കുകയാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇവർ കഴിഞ്ഞിട്ടേ മലയാളി പ്രേക്ഷകർക്ക് മറ്റാരുമുള്ളൂ. ഇരുവരും ഒന്നിച്ചുവരുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് നടൻ മമ്മൂട്ടി പങ്കുവച്ച ചിത്രമാണ്. മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 

പ്രിയപ്പെട്ട ലാലിനൊപ്പം എന്ന അടിക്കുറിപ്പിലാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ നവതിയാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ ഒന്നിച്ചെത്തിയത്. ഈ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചത്. ഷര്‍ട്ടും മുണ്ടും ധരിച്ച് സിംപിള്‍ ലുക്കിലാണ് ഇരുവരും എത്തിയത്. എന്തായാലും ആരാധകര്‍ ആഘോഷമാക്കുകയാണ് ചിത്രം. ഇതിനോടകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് റിലീസ് ചെയ്തത്. ചിത്രം തിയറ്ററില്‍ ഇറങ്ങുന്നതിന് തൊട്ടു മുന്‍പായി മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടി എത്തിയിരുന്നു. മികച്ച അഭിപ്രായമാണ് നേരിന് ലഭിക്കുന്നത്. തിയറ്ററില്‍ ശ്രദ്ധേയമായ കാതല്‍ ആണ് മമ്മൂട്ടിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT