ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ഫെയ്സ്ബുക്ക്
Entertainment

ധ്രുവ നക്ഷത്രം കാണണം...; ചിരിയുണർത്തി ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് മമ്മൂട്ടിയുടെ പുത്തൻ ക്യാരക്ടർ പോസ്റ്റർ

ഒപ്പം ന്യൂ ഇയറിൽ സോൾവ് ചെയ്യാനായുള്ള ഡൊമിനിക്കിന്റെ മൂന്ന് കാര്യങ്ങളും ചിരിയുണർത്തുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്. ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും 'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്' എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിഐ ഡൊമിനിക്കിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ. ഒരു ഡയറിയിൽ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന്‌ ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങൾ കുത്തിക്കുറിച്ചിരിക്കുന്ന രീതിയിലുമാണ് ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം പുറത്തിറക്കിയിരിക്കുന്നത്. കലൂരിന്റെ ആൻസർ ടു ഷെർലോക് ഹോംസ്, സ്മാർട്ട്, ഇന്റലിജന്റ്, സ്മാർട്ട് വർക്കർ എന്നിങ്ങനെയുള്ള രസകരമായ കുറിപ്പുകൾ പോസ്റ്ററിൽ കാണാം. ഒപ്പം ന്യൂ ഇയറിൽ സോൾവ് ചെയ്യാനായുള്ള ഡൊമിനിക്കിന്റെ മൂന്ന് കാര്യങ്ങളും ചിരിയുണർത്തുന്നുണ്ട്.

ദാവൂദ് ഇബ്രാഹിം, സുകുമാര കുറുപ്പ് എന്നിവരെ പിടിക്കുന്നതിനോടൊപ്പം ധ്രുവ നക്ഷത്രം കാണണം എന്നുള്ളതും ഡൊമിനിക്കിന്റെ ലിസ്റ്റിൽ ഉൾപ്പെടുന്നവയാണ്. ഗൗതം മേനോന്റെ തന്നെ ചിത്രമായ ധ്രുവ നക്ഷത്രം വർഷങ്ങളായി റിലീസ് ചെയ്യാതെ മുടങ്ങി കിടക്കുകയാണ്. പോസ്റ്ററിൽ എഴുതിയിരിക്കുന്ന പ്ലമ്പർ ഷിബുവിനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ എന്നും കമന്റുകൾ വരുന്നുണ്ട്. ഇതിനിടെയാണ് ഡൊമിനിക് പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ ചിത്രത്തെ ട്രോളിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി