Mammootty, Kalankaval Poster ഫെയ്സ്ബുക്ക്
Entertainment

'ഇര പിടിക്കാന്‍ വല നെയ്ത് അയാള്‍ കാത്തിരിപ്പുണ്ട്'; ആകാംക്ഷയായി കളങ്കാവല്‍ പോസ്റ്റര്‍

ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോള്‍. മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവ് ചിത്രം കളങ്കാവല്‍ ആണ്. ആരാധകരുടെ കാത്തിരിപ്പിന്റെ ആക്കം കൂട്ടിക്കൊണ്ട് കളങ്കാവലിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്.

ചിലന്തി വലയുടെ പശ്ചാത്തലത്തില്‍ കസേരിയിലിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ മുഖത്ത് നിഗൂഢമായൊരു ചിരിയും കാണാം. ഇതുവരെ കണ്ടതില്‍ നിന്നെല്ലാം അപ്പുറം ഈവിളിഷ് ആയൊരു കഥാപാത്രമാകും കളങ്കാവലിലേത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. വല നെയ്ത് ഇരയെ കാത്തിരിക്കുന്ന ചിലന്തിയെ ഓര്‍മപ്പെടുത്തുകയാണ് പോസ്റ്റര്‍.

വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കളങ്കാവല്‍. കുറുപ്പിന്റെ എഴുത്തുകാരന്‍ ജിതിന്‍ കെ ജോസ് ആണ് കളങ്കാവലിന്റെ സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയുടെ വിതരണം ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

'എന്റെ പൊന്നോ കാട്ടുതീ ഐറ്റം, പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല, കുതിക്കാന്‍ ആണ്. എല്ലാ റെക്കോര്‍ഡുകളും എഴുതി വച്ചോ. ഇക്ക ഓരോന്നായി തൂക്കാന്‍ പോകുന്നു, കാത്തിരിക്കുന്നു മമ്മൂക്ക ആ മിന്നും പ്രകടനത്തിനായി, മറ്റൊരത്ഭുത പ്രകടനത്തിനായ് കാത്തിരിക്കുന്നു' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

New poster of Mammootty starrer Kalankaval is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍