Student's protest, Mammootty ഫെയ്സ്ബുക്ക്
Entertainment

'അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ'; വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

രാജ്യത്തിന്റെ യഥാർഥ സമ്പത്ത് യുവാക്കളാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ വിദ്യാർഥി സമരത്തിന് പിന്തുണയറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"നമ്മുടെ രാജ്യത്തിന്റെ ശരിക്കുള്ള നിധി യുവാക്കളാണെന്നും അവരുടെ ശബ്​ദം കേൾക്കണമെന്നും അവരെ സംരക്ഷിക്കണമെന്നും അവരെ ശാക്തീകരിക്കണമെന്നുമാണ്" മമ്മൂട്ടി കുറിച്ചിരിക്കുന്നത്.

മുൻപ് മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. 'ചില വിദ്യാര്‍ഥികള്‍ക്ക് മുന്നോട്ട് പോകാന്‍ ഒരു വഴിയുമില്ലെന്ന് തോന്നുമ്പോള്‍, മറ്റു ചിലര്‍ എല്ലാം അവസാനിപ്പിക്കാന്‍ പോലും തീരുമാനിക്കുന്നു എന്നറിയുമ്പോള്‍ എന്റെ ഹൃദയം കൂടുതല്‍ വേദനിക്കുന്നു. ആ വേദനയും കടങ്ങളും പേറി മാതാപിതാക്കള്‍ അവരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

Mammootty support student's protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവർത്തനം' പാളി; എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ

'വിജയ്‌യെ മിസ് ചെയ്യും'; തൃഷയ്ക്കൊപ്പം 'ജന നായകൻ' കാണാനെത്തി അമ്മ ഉമ, വിഡിയോ വൈറൽ

ബൗളര്‍മാര്‍ എറിഞ്ഞിട്ടു; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് 126 റണ്‍സ് വിജയലക്ഷ്യം; ശ്രേയസ് അയ്യര്‍ ആദ്യജയം നേടുമോ?

കരുത്തുറ്റ 160 സിസി എന്‍ജിന്‍ ആയിരിക്കുമോ?; ഹോണ്ടയുടെ പുതിയ സ്‌കൂട്ടര്‍ നാളെ വിപണിയില്‍

ചിട്ടിയാണോ എസ്‌ഐപിയാണോ നല്ലത്?; അറിയാം വിശദമായി