'ഡൽഹിയിൽ വിദ്യാർഥികൾ തല്ലു കൊള്ളുമ്പോൾ ഡാൻസ് കളിച്ചിരിക്കാൻ നിങ്ങൾക്ക് നാണമില്ലേ ?'; ഖുശ്ബുവിന് വിമർശനം

ഇതിന് പിന്നാലെ നടിയെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.
Kushbu
Kushbuവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കൊടൈക്കനാലിൽ കുടുംബത്തിനൊപ്പം അവധിയാഘോഷങ്ങളിലാണ് നടി ഖുശ്ബു ഇപ്പോൾ. കഴിഞ്ഞ ദിവസം താൻ ഡാൻസ് കളിക്കുന്ന ഒരു വിഡിയോ ഖുശ്ബു പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നടിയെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിൽ വിദ്യാർഥികൾ തല്ലു കൊള്ളുമ്പോൾ രാഷ്ട്രീയ നേതാവ് കൂടിയായ ഖുശ്ബുവിന് എങ്ങനെ ആഘോഷിക്കാൻ കഴിയുന്നു എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.

‘മൈക്കൽ മദന കാമ രാജൻ’ എന്ന താരത്തിന്റെ പഴയ ചിത്രത്തിലെ ‘പേര് വച്ചാലും വയ്ക്കാമ പോനാലും’ എന്ന് തുടങ്ങുന്ന ഗാനത്തിലെ സ്റ്റെപ്പുകൾ പുനരവതരിപ്പിക്കുകയായിരുന്നു ഖുശ്ബു. "ഒരു കോമാളിയെപ്പോലെ നൃത്തം ചെയ്തു കൊണ്ടിരിക്കൂ മാഡം.. ഡൽഹിയിൽ വിദ്യാർഥികൾ പ്രതിഷേധിക്കുന്നു.

അവരെ പിന്തുണയ്ക്കാതെ ഇവിടെ ഡാൻസും ചെയ്തുകൊണ്ടിരിക്കാൻ നിങ്ങൾക്ക് നാണമില്ലേ ?" എന്നാണ് ഒരാൾ കമന്റായി കുറിച്ചത്. "ബിജെപി സർക്കാർ കാരണമുണ്ടായ പ്രശ്നങ്ങളാൽ ഡൽഹി കത്തിയെരിയുകയാണ്. നിങ്ങൾ ഇൻസ്റ്റഗ്രാമിൽ നൃത്തം ചെയ്യുന്ന തിരക്കിലാണ്". "ഒരു രാഷ്ട്രീയക്കാരി‍യാകാൻ നിങ്ങൾക്ക് എന്താണ് യോഗ്യത?

നേതൃത്വം ഇങ്ങനെയാണോ കാണിക്കേണ്ടത്?" എന്നാണ് മറ്റൊരാൾ ചോദിച്ചത്. "ആദരണീയയായ തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റ്... പ്രതിഷേധത്തിൽ ആളുകൾ മരിക്കുകയാണ്, നിങ്ങൾ ഒന്നും സംഭവിക്കാത്തതു പോലെ ഇവിടെ നൃത്തം ചെയ്യുന്നു".- എന്നാണ് മറ്റൊരാൾ കുറിച്ചത്. സാധാരണ കമന്റുകൾക്ക് മറുപടി നൽകാറുള്ള ഖുശ്ബു ഇത്തവണ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.

Kushbu
ആമിര്‍ ഖാന്റ സഹോദരന്‍ മര്‍ദ്ദിച്ചു, ഇന്ന് ജീവിക്കുന്നത് ചേരിയില്‍, ഭക്ഷണത്തിന് പോലും വകയില്ല; എല്ലാം ആമിറിന് അറിയാമായിരുന്നു: മുന്‍ ഭാര്യ
Kushbu
'ബാലനും' 'പള്ളിച്ചട്ടമ്പി'യും ഒപ്പം സാമന്തയുടെ ബ്ലോക്ക്ബസ്റ്ററും; ഈ ആഴ്ച ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പെരുമഴ
Kushbu
'സിനിമയൊന്നുമില്ലാതെ ഈച്ചയാട്ടി ഇരിക്കുവാണല്ലേ'; ആ വാക്കുകള്‍ പാര്‍വതിയെ വേദനിപ്പിച്ചു, അവര്‍ പിന്മാറി; 'കള്‍ട്ട് സിനിമ'യ്ക്ക് സംഭവിച്ചത്!
Summary

Social media criticize Kushbu dance video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Krishna Kumar, Ahaana
Top 5 News Today
Kushbu and family
Coro Health Mass Layoff
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com