'വിജയ്‌യെ മിസ് ചെയ്യും'; തൃഷയ്ക്കൊപ്പം 'ജന നായകൻ' കാണാനെത്തി അമ്മ ഉമ, വിഡിയോ വൈറൽ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
Trisha and mother
Trisha and motherവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

വിജയ് ചിത്രം 'ജന നായകൻ' തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. ആദ്യ ഷോയ്ക്ക് നടി തൃഷ കൃഷ്ണൻ തിയറ്ററിലെത്തിയത് ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ചെന്നൈ കോയമ്പേടിലുള്ള രോഹിണി തിയറ്ററിലാണ് താരം സിനിമ കാണാനെത്തിയത്. വെള്ള ടീഷർട്ടും ജീൻസും ധരിച്ച് സിംപിൾ ലുക്കിലെത്തിയ തൃഷയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

സിനിമ കണ്ടിറങ്ങിയ താരത്തെ കാണാനും ആശംസകൾ അറിയിക്കാനും ആരാധകരുടെ വലിയ തിരക്കാണ് തിയറ്ററിന് മുന്നിൽ അനുഭവപ്പെട്ടത്. ‘ജന നായകൻ’ വിജയ്‌യുടെ അവസാനത്തെ സിനിമയാണെന്നതിൽ വലിയ സങ്കടമുണ്ടെന്ന് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ പ്രതികരിച്ചു.

ചിത്രം വളരെ നന്നായി ആസ്വദിച്ചെന്നും ഏറെ ഇഷ്ടപ്പെട്ടെന്നും പറഞ്ഞ അവർ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന കാര്യത്തിൽ വലിയ വിഷമമുണ്ടെന്നും സ്ക്രീനിൽ അദ്ദേഹത്തെ തീർച്ചയായും മിസ് ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

കേരളത്തിൽ രാവിലെ ആറുമണിക്ക് തന്നെ ഫസ്റ്റ് ഷോകൾ ആരംഭിച്ചിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ നാരായണയാണ് നിർമിച്ചിരിക്കുന്നത്. ബോബി ഡിയോൾ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Trisha and mother
'ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്?'; ജനാധിപത്യത്തിലുള്ള വിശ്വാസം ചോര്‍ന്നു പോകുന്നു: ടൊവിനോ തോമസ്
Trisha and mother
ആമിര്‍ ഖാന്റ സഹോദരന്‍ മര്‍ദ്ദിച്ചു, ഇന്ന് ജീവിക്കുന്നത് ചേരിയില്‍, ഭക്ഷണത്തിന് പോലും വകയില്ല; എല്ലാം ആമിറിന് അറിയാമായിരുന്നു: മുന്‍ ഭാര്യ
Trisha and mother
'ഡൽഹിയിൽ വിദ്യാർഥികൾ തല്ലു കൊള്ളുമ്പോൾ ഡാൻസ് കളിച്ചിരിക്കാൻ നിങ്ങൾക്ക് നാണമില്ലേ ?'; ഖുശ്ബുവിന് വിമർശനം
Summary

We are going to miss vijay says actress Trisha's mother Uma Krishnan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com