രാജ്യത്തിന്റെ അംഗീകാരം ലഭിക്കുക എന്നത് ഏതൊരു കലാകാരനും വലിയൊരു പ്രചോദനമാണെന്ന് നടൻ മമ്മൂട്ടി. തന്റെ നാലാമത്തെ ദേശീയ പുരസ്‌കാരമാണിതെന്നും അതിൽ താൻ ഭാഗ്യവാനാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് മുന്നോടിയായി ദൂരദർശന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
'ഭ്രമയുഗ'ത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ താൻ പ്രത്യേകിച്ച് മാജിക് ഒന്നും ചെയ്യാറില്ലെന്നും സെറ്റിലെത്തുമ്പോൾ എന്തോ തനിക്കരികിലേക്ക് വരുന്നതു പോലെയാണ് അനുഭവമെന്നും മമ്മൂട്ടി പറഞ്ഞു. "രാജ്യത്തിന്റെ അംഗീകാരം ലഭിക്കുക എന്നത് ഏതൊരു കലാകാരനും വലിയൊരു പ്രചോദനമാണ്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
എന്റെ നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ഇതൊരു നീണ്ട യാത്രയായിരുന്നു; സംവിധായകർ, സാങ്കേതിക പ്രവർത്തകർ, സഹതാരങ്ങൾ, നിർമ്മാതാക്കൾ, അതുപോലെ എന്നെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവർ അങ്ങനെ നിരവധി പേർ ഈ യാത്രയിൽ എനിക്കൊപ്പമുണ്ടായിരുന്നു. ഇത്രയും കാലം അവരെ എന്റർടെയ്ൻ ചെയ്യിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.
ഇനിയും ഒരുപാട് ഒരുപാട് ചെയ്യാനുണ്ട്. അതിനായി ഞാൻ കഠിനമായി പരിശ്രമിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു". - മമ്മൂട്ടി പറഞ്ഞു. തന്നെ പുരസ്കാരത്തിന് അർഹനാക്കിയ ഭ്രമയുഗം എന്ന സിനിമയെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. "ഞാൻ തിരഞ്ഞെടുത്തത് കഥാപാത്രത്തെയല്ല, തിരക്കഥയെയാണ്. അതിനായി വലിയ തയ്യാറെടുപ്പുകളൊന്നും ഞാൻ നടത്താറില്ല.
ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം സെറ്റിലെത്തുമ്പോൾ എന്തോ എനിക്കരികിലേക്ക് വരുന്നതു പോലെയാണ് തോന്നാറ്. അതൊരുതരം മാജിക് ആണോ എന്നറിയില്ല; ഞാനായിട്ട് പ്രത്യേകിച്ച് മാജിക് ഒന്നും ചെയ്യുന്നില്ല, എങ്കിലും എന്തോ ഒന്ന് എന്നെത്തേടിയെത്തുന്നു, ഭാഗ്യവശാൽ ഞാനതിനെ കൂടെക്കൂട്ടുന്നു, അങ്ങനെ കാര്യങ്ങൾ സംഭവിക്കുന്നു.
എന്റെ മുന്നിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രൂപം ഇതൊന്നുമായിരുന്നില്ല. അത് തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. മേക്കപ്പ് മാനൊപ്പവും കോസ്റ്റ്യൂം ഡിസൈനറിനൊപ്പവും അര മണിക്കൂർ ചെലവഴിച്ചപ്പോഴാണ് എനിക്ക് ആ കഥാപാത്രമായി മാറാൻ സാധിച്ചത്. സംവിധായകൻ, മേക്കപ്പ് മാൻ, കോസ്റ്റ്യൂം ഡിസൈനർ, പിന്നെ തീർച്ചയായും കാമറാമാൻ എന്നിവരോട് ഞാൻ നന്ദി പറയുന്നു".- മമ്മൂട്ടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates