സേതുരാമയ്യരായി മമ്മൂട്ടി 
Entertainment

കേസന്വേഷിക്കാൻ സേതുരാമയ്യർ സിബിഐ വീണ്ടും വരുന്നു, അഞ്ചാം ഭാ​ഗത്തിൽ ആശ ശരത്തും സൗബിനും

ഏറെ നാളായി ചിത്രത്തിന്റെ അഞ്ചാം ഭാ​ഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടി കഥാപാത്രങ്ങളിൽ ഒന്നാണ് സിബിഐ ഓഫിസർ സേതുരാമയ്യരുടെ. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. ഏറെ നാളായി ചിത്രത്തിന്റെ അഞ്ചാം ഭാ​ഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

കൊവിഡ് സാഹചര്യം അനുകൂലമെങ്കില്‍ മലയാളമാസം ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മുൻ ഭാ​ഗങ്ങളിലേതു പോലെ  മമ്മൂട്ടിയുടെ സേതുരാമയ്യര്‍ക്കും മുകേഷിന്‍റെ ചാക്കോയുമായിരിക്കും പ്രധാന കഥാപാത്രങ്ങളാവുക. പൊലീസ് ഉദ്യോ​ഗസ്ഥനായ സായ് കുമാറിനെ കൂടാതെ രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കും. 
 
നാല് വര്‍ഷം മുന്‍പാണ് സിബിഐ സിരീസില്‍ അഞ്ചാമതൊരു ചിത്രത്തിന്‍റെ ആലോചനയെക്കുറിച്ച് സംവിധായകന്‍ കെ മധു ആദ്യമായി സൂചന തരുന്നത്. പിന്നീട് പലപ്പോഴായി അദ്ദേഹവും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയും ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ച് റിപ്പോർട്ടുകൾ വരുന്നത്. സിരീസിലെ ആദ്യചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലാണ് ഇറങ്ങിയത്. പിന്നീട് 1989ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ...'; വൈകാരിക കുറിപ്പുമായി അതിജീവിത

ബ്രൂവറി അനുമതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളുടെ പേരില്‍; സര്‍ക്കാരിന് തിരിച്ചടിയല്ല; എംബി രാജേഷ്

ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രയ്ക്കെതിരായ ലോക്പാല്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍; തുടര്‍ നടപടികള്‍ വേണ്ടെന്ന് നിര്‍ദേശം

'ദീലീപിനെ കുറിച്ച് പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍, പരാതി

SCROLL FOR NEXT