Mammootty  Facebook
Entertainment

മാസ് ആക്ഷനിൽ മമ്മൂട്ടിക്കാലം; കത്തിക്കേറാൻ മമ്മൂട്ടിപ്പടങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

പിറന്നാൾ ദിവസം മാസ് ആക്ഷൻ വരവിൽ സോഷ്യൽ മീഡിയയിൽ പൂരമൊരുക്കുകയാണ് മലയാളത്തിന്റെ മമ്മൂക്ക. അധികാരപരിധി തീരും വരെ അവൻ ഭരിക്കുകയും അനുഭവിക്കുകയും ചെയ്യും എന്ന ഡയലോഗ് ഓർമ്മിപ്പിക്കും വിധം മിനുക്കിയെടുക്കുന്ന മമ്മൂട്ടിക്കാലം.

നായകനോ വില്ലനോ, നല്ലവനോ കെട്ടവനോ, മമ്മൂട്ടി എന്ന മെഗാസ്റ്റാർ അതിരുകൾ ലംഘിച്ച് കടന്നുചെല്ലുന്ന കഥാപാത്രങ്ങൾക്ക് സ്വാഭാവികതയുടെ സ്വാഗുണ്ട്. ആയാസമില്ലാത്ത ഹീറോയിസമുണ്ട്. എഴുപത്തിയഞ്ചാം വയസ്സിലും രുചിയറിഞ്ഞൊരുക്കുന്ന വിഷ്വൽ ട്രീറ്റുകളാണ് കാലത്തിനപ്പുറത്തേക്ക് ആ താരശോഭ പടർത്തുന്നത്.

"കടത്തൽകാരൻ താനേ, അവളോ തങ്കമാന കാരക്ടറെല്ലാം കെടയാത്, സെപ്പ് കലന്ത 916 തങ്കംന്ന് സൊല്ലലാം" എന്ന ഓം എന്ന രാജ്കുമാർ പെരിയസാമി ചിത്രത്തിലെ കാർത്തികേയന്റെ ഡയലോഗ് കേട്ടാൽ 'തനിത്തങ്കംഡാ' എന്ന് പ്രേക്ഷകർ ആവേശത്തോടെ മന്ത്രിച്ചുപോകും. ഫോക്കസ് ഓട്ടിൽ തെളിയുന്നൊരു സ്റ്റില്ലിൽ പോലും ഓളമുണ്ടാക്കിവിടുക ആ മനുഷ്യനിന്നും നിസ്സാരമാണ്. സായി അഭ്യങ്കറിന്റെ കനലുപോലെരിയുന്ന സ്കോർ ആളിപ്പടർത്തിയാണ് പിറന്നാൾ ദിവസം കാർത്തികേയനായി മമ്മൂക്ക ഫുൾ സ്വാഗിൽ കടന്നുവരുന്നത്. മലയാളത്തിലിനി മേളക്കാലമാണെങ്കിൽ തമിഴിൽ കാർത്തികേയന്റെ കാലമെന്ന് കട്ടായം.

ധനുഷ് ചിത്രത്തിൽ നായകനെ സൈഡിലേക്കു മാറ്റി നിർത്തിയാണ് രണ്ടു മിനുട്ട് ദൈർഘ്യമുള്ള ഒരു ടീസറുകൊണ്ട് മമ്മൂക്ക ഹീറോയിക്കായി റൂൾ ചെയ്യുന്നത്. പ്രൈം ബാർസയിലെ മെസിക്കാലത്തേക്ക് ത‍ിരിഞ്ഞിരുന്ന് 'ബർമ കാർത്തികേയൻ' തന്റെ സിംഹാസനത്തെ, അതിന്റെ പവറിനെ ഒറ്റവാക്കിൽ ഡിഫൈൻ ചെയ്യുന്നു. ഗെയിം ഇനിയും അവസാനിക്കാറായിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നു. അയാളുടെ കളത്തിൽ പുതിയ കഥകളുമായി മടങ്ങിവരുന്നെന്ന് അടയാളപ്പെടുത്തുന്നു.

മലയാളത്തിലും അതേ സ്വാഗിൽ തന്നെയാണ് മമ്മൂക്ക. ഒരു നിതീഷ് സഹദേവൻ ചിത്രത്തിലൂടെ മേളമൊരുക്കാൻ തയ്യാറെ‍ടുക്കുന്നു. ഗ്യാങ്സ്റ്റർ വേഷത്തിലെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍. വീണ്ടുമൊരു 'മൈക്കിളോ' 'അലക്സാണ്ടറോ' 'രാജമാണിക്യമോ' ആയി മമ്മൂക്കയെ കാത്തിരിക്കുകയാണ് മലയാള സിനിമ.

പിറകേ ഖാലിദ് റഹ്മാന്റെ മട്ടാഞ്ചേരി മാഫിയയും. മാസ് ആക്ഷന്‍ കോമഡി ഫ്ലേവറിലൊരുങ്ങുന്ന എന്റര്‍ടെയ്‌നര്‍. ലോ ആൻ‍ഡ് ഓർഡറിൽ ഒരു പഴയ കാരക്കാമുറി ഷണ്‍മുഖനും പുറത്തിറങ്ങും. വിധേയനും മതിലുകളും അനന്തരവും സമ്മാനിച്ച അടൂര്‍ ഗോപാലകൃഷ്ണനൊപ്പം പദയാത്രയും ഒരുങ്ങുന്നുണ്ട്. എഴുപത്തിയഞ്ചാം വയസ്സിലാണ്, സ്റ്റാർഡത്തിന്റെ കൊടുമുടിയിലാണ്, ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ്, സിനിമാ ശോഭയിൽ മമ്മൂക്ക തിളങ്ങുന്നത്.

Mammootty's era of mass action; his films set to blaze a trail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്

ചരിത്രം കുറിച്ച് ഇഷാന്‍ കിഷന്‍; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍, 708ന് പുറത്ത്

കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്

എനിക്ക് ഇനി ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിയില്ല; കിങ് ഓഫ് കൊത്ത ട്രോളുകള്‍ കരിയറിനെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി

വോട്ടെടുപ്പ് ഒക്ടോബര്‍ 6 ന് ; തമിഴ്‌നാട് അടക്കം നാലു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു