യുവാക്കളുടെ പണത്തില്‍ താരങ്ങളായവര്‍, അവര്‍ ലാത്തിച്ചാര്‍ജ് നേരിടുമ്പോള്‍ മൗനം പാലിക്കുന്നത് ശരിയല്ല: പാര്‍വതി തിരുവോത്ത്

ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തപ്പോഴും, വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പറ്റാത്തപ്പോഴും അമ്പത് രൂപ അധികം ചെലവിട്ട് സിനിമകള്‍ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള അവരെ രാജ്യം ലാത്തിച്ചാര്‍ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ നിശബ്ദരായിരിക്കുകയാണ്
Parvathy Thiruvothu
Parvathy Thiruvothu
Updated on
2 min read

സിനിമാ മേഖലയിലെ താരങ്ങള്‍ക്ക് പണവും പ്രശസ്തിയും അധികാരവും നല്‍കുന്നത് യുവാക്കളാണ്. അങ്ങനെയുള്ള യുവാക്കള്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ താരങ്ങള്‍ നിശബ്ദരായിരിക്കുന്നത് ശരിയല്ലെന്ന് പാര്‍വതി തിരുവോത്ത്. സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട താരങ്ങളുടെ നിശബ്ദതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു പാര്‍വതി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

''നീ എന്തുകൊണ്ട് ഇതേക്കുറിച്ച് സംസാരിച്ചു, പക്ഷെ ഇതിനെക്കുറിച്ച് സംസാരിച്ചില്ല എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ അത് എന്നോടുള്ള അന്യായമായി ഞാന്‍ ചിന്തിച്ചിട്ടില്ല. സാധാരണക്കാരായ, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ ഉള്ളതിനാലാണ് ചിലര്‍ക്ക് പ്രത്യേക പരിഗണനകളും സ്വീകാര്യതയും ലഭിക്കുന്നത്. ഈ ഇന്‍ഡസ്ട്രിയയില്‍ യുവാക്കള്‍ ആരാധിക്കുന്ന അഭിനേതാക്കളും സംവിധായകരും എഴുത്തുകാരുമുണ്ട്. ചെറുപ്പക്കാരാണ് അവരുടെ സിനിമകളെ വിജയിപ്പിക്കുന്നത്. അവര്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഒരാള്‍ പോലും വന്ന് സംസാരിക്കുന്നില്ല എന്നത് വേദനിപ്പിക്കുന്നതാണ്.

യുവാക്കളാണ് അവര്‍ക്ക് പവര്‍ നല്‍കുന്നത്. അവരുടെ സിനിമകള്‍ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നത് ചെറുപ്പക്കാരാണ്. പക്ഷെ പെട്ടെന്ന് നിങ്ങള്‍ നിശബ്ദരാവുകയും, എവിടെയും കാണാന്‍ ഇല്ലാതാവുകയും ചെയ്യുന്നു. അത് വണ്‍ സൈഡ് റിലേഷന്‍ഷിപ്പാണ്, അന്യായമാണ്.

പാലഭിഷേകവും മറ്റും നടത്തിയും തങ്ങളുടെ ജീവിതത്തിന്റെ മണിക്കൂറുകള്‍ നല്‍കിയും അവര്‍ സിനിമകളെ ആഘോഷിക്കുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തപ്പോഴും, വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പറ്റാത്തപ്പോഴും അമ്പത് രൂപ അധികം ചെലവിട്ട് സിനിമകള്‍ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള അവരെ രാജ്യം ലാത്തിച്ചാര്‍ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ നിശബ്ദരായിരിക്കുകയാണ്. അത് അന്യായമാണ്. അഭിനേതാവിന് രാഷ്ട്രീയമില്ലെന്ന് പറയുന്ന കാലം കഴിഞ്ഞിരിക്കുന്നു. പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അങ്ങനെ പറയാമായിരുന്നു. പക്ഷെ ഇപ്പോള്‍ നടക്കില്ല.

നമ്മള്‍ നല്ലതെന്ന് ചിന്തിച്ചിരുന്നതെല്ലാം ഇല്ലാതായൊരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. നമ്മുടെ രാജ്യമുള്‍പ്പടെ പലയിടത്തും വംശഹത്യ നടക്കുന്നു, അതിനെ നോര്‍മലൈസ് ചെയ്യുകയാണ്, ക്ലൈമറ്റ് ചേഞ്ചിനെ അവഗണിക്കാനാകില്ല. ഇതെല്ലാം കൂടുതല്‍ മോശമാവുകയേയുള്ളൂ. എത്രകാലം നിങ്ങള്‍ നിശബ്ദരായിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ ഒരു വാക്കിന് മാറ്റം കൊണ്ടു വരാന്‍ സാധിക്കുമെന്ന് അറിയുമ്പോള്‍.

ഭയമാണ് നിങ്ങളെ പിന്നോട്ട് വലിക്കുന്നത്. കാരണം, എല്ലാവരാലും ഇഷ്ടപ്പെടണമെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്. അടുത്ത സിനിമ പുറത്ത് വരുമ്പോള്‍ പഴയ അതേ സ്‌നേഹമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത് അന്യായമാണ്. എന്റെ സിനിമകള്‍ ആളുകള്‍ കാണരുതെന്ന് കരുതിയല്ല ഞാന്‍ തുറന്ന് സംസാരിക്കുന്നത്. ഭാഗ്യവശാല്‍ എന്നെ വെറുക്കുന്നവരും പറയുക, ഇവളെ എനിക്ക് ഇഷ്ടമില്ല പക്ഷെ ഈ സിനിമയില്‍ ഇവള്‍ നന്നായിരുന്നുവെന്നാകും. രാത്രി ഉറങ്ങാന്‍ സാധിക്കാത്തതിനാലാണ് ഞാന്‍ തുറന്ന് സംസാരിക്കുന്നത്. യൂത്തിന്റെ ചെലവില്‍ പണവും അധികാരവും നേടിയവര്‍, അവര്‍ ആക്രമിക്കപ്പെടുകയും നിശ്ബദരാക്കപ്പെടുകയും ചെയ്യുമ്പോള്‍ മിണ്ടാതിരിക്കുന്നത് ശരിയല്ല''.

Parvathy Thiruvothu
ബോക്സ് ഓഫീസിന് തീയ്യിടാന്‍ ബാലയ്യ; 'ദാദ' ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രം ഡിസംബറില്‍
Parvathy Thiruvothu
32 വയസാണെന്ന് സമ്മതിക്കാന്‍ മടിയില്ല, പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു: അപര്‍ണ തോമസ്
Parvathy Thiruvothu
'കഞ്ചാവ് വലിച്ച് തള്ളി രവി മോഹനും കെനീഷയും?'; വിഡിയോ പുറത്തായതോടെ നടനെ തള്ളി ആരാധകര്‍
Summary

Parvathy Thiruvothu on stars staying silent during cjp protest and students being beaten up.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Parvathy Thiruvothu
Parvathy Thiruvothu
Geethu Mohandas, Parvathy Thiruvothu
Parvathy Thiruvothu, Kartik Aaryan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com