വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടി/ ഫേയ്സ്ബുക്ക് 
Entertainment

എന്നേക്കാൾ വലിയവനോ! ചെക്കനെ കണ്ടപ്പോൾ മമ്മൂട്ടിക്ക് അതിശയം; ഫോട്ടോ വൈറൽ

ഫോട്ടോ എടുക്കാനായി കല്യാണച്ചെക്കന്റെ അടുത്ത് എത്തിയപ്പോഴാണ് ആള് തന്നേക്കാൾ പൊക്കക്കാരനാണെന്ന് താരം അറിയുന്നത്

സമകാലിക മലയാളം ഡെസ്ക്

വൻ എന്നേക്കാൾ വലിയവനാണല്ലോ! ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം മമ്മൂട്ടി പങ്കെടുത്തൊരു വിവാഹമാണ്. കല്യാണച്ചെക്കന്റെ പൊക്കം കണ്ട് അതിശയത്തോടെ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. കഴിഞ്ഞ  ദിവസമാണ് താരം വിവാഹചടങ്ങിൽ പങ്കെടുത്തത്. അതിനു പിന്നാലെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. 

ഫോട്ടോ എടുക്കാനായി കല്യാണച്ചെക്കന്റെ അടുത്ത് എത്തിയപ്പോഴാണ് ആള് തന്നേക്കാൾ പൊക്കക്കാരനാണെന്ന് താരം അറിയുന്നത്. അടുത്തു നിന്നുകൊണ്ട് ചെക്കനെ ശരിക്കൊന്ന് താരം നോക്കി. എന്തായാലും രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ’, ‘പൊക്കമൊക്കെ ഔട്ട്‌ ഓഫ്‌ ഫാഷൻ ആയി കേട്ടോ’ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ. 

അതിനിടെ നടൻ ​ഗിന്നസ് പക്രുവും ട്രോളുമാ‌യി എത്തി. ചിത്രം പങ്കുവെച്ചുകൊണ്ട് എൻ്റെ കാഴ്ച-"പാടിൽ" മമ്മുക്ക യും- എന്നാണ് പക്രു കുറിച്ചത്. ദിൽഷാദിന്റെയും സാറയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാനാണ് മെഗാ സ്റ്റാർ എത്തിയത്. മുൻകായികതാരമായ ദിൽഷാദ് ഇപ്പോൾ സെൻട്രൽ എക്സൈസ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റിൽ ജോലി നോക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

SCROLL FOR NEXT