Mamta Mohandas on Thalavara ഇന്‍സ്റ്റഗ്രാം
Entertainment

'സൂപ്പര്‍ഹീറോയിനെ ആഘോഷിക്കുമ്പോള്‍ ഈ ഹീറോയെ മറക്കരുത്'; ലോകയുടെ വിജയത്തില്‍ അസൂയയെന്ന് വിമര്‍ശനം; മംമ്തയുടെ മറുപടി

'ലോകയുടെ വിജയത്തില്‍ അസൂയ ആണെന്ന് സമ്മതിക്കൂ'

സമകാലിക മലയാളം ഡെസ്ക്

ലോകയുടെ വിജയം ആഘോഷിക്കുന്നതിനിടയിലും തലവര എന്ന സിനിമയെ പരിഗണിക്കണമെന്ന് നടി മംമ്ത മോഹന്‍ദാസ്. വിറ്റിലിഗോ എന്ന അവസ്ഥയുള്ള നായകനായി അര്‍ജുന്‍ അശോകന്‍ എത്തുന്ന ചിത്രമാണ് തലവര. അര്‍ജുന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് തലവരയിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മംമ്ത തലവരെയക്കുറിച്ച് പറഞ്ഞത്.

നേരത്തെ ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ചിട്ടുണ്ട് മംമ്ത. പിന്നാലെയാണ് താരം തനിക്ക് വി്റ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ആണെന്ന് തുറന്ന് പറയുന്നത്. തന്റെ ഓട്ടോ ഇമ്യൂണ്‍ അവസ്ഥയെക്കുറിച്ച് പലപ്പോഴായി മംമ്ത തുറന്ന് സംസാരിച്ചിട്ടുണ്ട്.

''കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിലൊരു സൂപ്പര്‍ ഹീറോയിന്‍ വന്നതും വിജയിച്ചതും ആഘോഷിക്കുന്നതിനിടെ നിങ്ങളുടെ ശ്രദ്ധ മറ്റൊരാളിലേക്ക് കൂടെ ക്ഷണിക്കുകയാണ്. നമുക്കിടയില്‍ ജീവിക്കുകയും എല്ലാ ദിവസവും പോരാടുകയും ചെയ്യുന്ന ഒരുപാട് സൂപ്പര്‍ ഹീറോമാരും ഹീറോയിന്‍മാരുമുണ്ട്. അവരെ പ്രതിനിധീകരിക്കുന്ന ഒരാളുടെ ജീവിതം അവതിരിപ്പിക്കുന്ന തിരക്കഥയും വേഷവും തെരഞ്ഞെടുത്ത ഹീറോയിലേക്ക് വെളിച്ചം കൊണ്ടു വരികയാണ്'' മംമ്ത പറയുന്നു.

''തലവര ചെയ്യാന്‍ തീരുമാനിച്ചതിന് അര്‍ജുന്‍ അശോകന് നന്ദി. വളരെ സെന്‍സിറ്റീവായ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കഥനകഥയാകാന്‍ സാധ്യതയുള്ള വിഷയം ഏറ്റെടുക്കുകയും അതിനെ രസകരമായി അവതരിപ്പിക്കാനും ആരേയും വ്യക്തിപരമായി വേദനിപ്പിക്കാതിരിക്കാനും സാധിച്ച അഖില്‍ അനില്‍ കുമാറിന് അഭിനന്ദനങ്ങള്‍. നമ്മുടെ പാണ്ട എല്ലാം മറന്ന് തനിക്ക് സുരക്ഷിതമെന്ന് തോന്നുന്ന യാഥാര്‍ത്ഥ്യത്തില്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. എന്നാല്‍ ലോകം വളരെ ക്രൂരമാണ്. അത് അവനെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും, നോക്കൂ കാണുന്നില്ലേ, നീയാണ് പ്രശ്‌നം. ഞങ്ങളാരുമല്ലെന്ന്''.

''വിറ്റിലിഗോയുള്ളവര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ അവസ്ഥയുള്ളവര്‍ക്കും ജ്യോതിഷിന്റെ അനുഭവങ്ങള്‍ വളരെ വ്യക്തിപരമായി തോന്നും. വളരെ ഉപരിപ്ലവമായ, എന്നാല്‍ നോര്‍മല്‍സിയെ അലോസരപ്പെടുത്തുന്ന സ്‌കിന്‍ കണ്ടീഷനാണിത്. ത്വക്കിന്റെ നിറം ഭാഗികമായോ, പൂര്‍ണമായോ നഷ്ടമാകുന്ന അവസ്ഥ. വീട്ടിലും ജോലിസ്ഥലത്തും സുഹൃത്തുക്കള്‍ക്കിടയിലും വ്യക്തിബന്ധങ്ങളിലും സമൂഹത്തിലും ഇത് ബാധിച്ച ഒരാള്‍ക്ക് നേരിടേണ്ടി വരുന്ന മാനസികവും വൈകാരികവുമായ, പ്രത്യേകിച്ച് മനശാസ്ത്രപരമായ വെല്ലുവിളികളെ നേരിടേണ്ടത് എങ്ങനെയെന്ന് ഈ സിനിമ മനോഹരമായി കാണിച്ചു തരുന്നു''.

നമുക്കിടയില്‍ ജീവിക്കുന്ന എല്ലാ പാണ്ടമാര്‍ക്കും കൂടുതല്‍ ശക്തി ലഭിക്കട്ടെ. നമ്മള്‍ ഇതിലൂടേയും ഇതിലധികവും കുങ്ഫു ചെയ്ത് മു്‌ന്നോട്ട് പോകും. പോരാട്ടം തുടരുക എന്നും മംമ്ത പറയുന്നു. അതേസമയം മംമതയ്ക്ക് ലോകയുടെ വിജയത്തില്‍ അസൂയയാണെന്ന് ചിലര്‍ കമന്റുമായെത്തി. അവര്‍ക്ക് മംമ്ത തന്നെ മറുപടി നല്‍കുന്നുണ്ട്.

ലോകയുടെ വിജയത്തില്‍ അസൂയ ആണെന്ന് സമ്മതിക്കൂ എന്നായിരുന്നു ഒരു കമന്റ്. ''നിങ്ങള്‍ക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ലെന്നും വളരെ മോശം സ്വഭാവമാണെന്നതിലും സങ്കടമുണ്ട്. അത് ശരിയാക്കൂ, എന്നിട്ടാകാം സ്വയം ഒരു സൂപ്പര്‍വുമണ്‍. ചിയേഴ്‌സ് സുഹൃത്തേ'' എന്നാണ് മംമ്ത നല്‍കിയ മറുപടി.

''ഞാന്‍ എങ്ങനെയാണ് വിമര്‍ശിച്ചത്. ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ലേ. ലോക കാണുകയും ടീമിനെ അഭിനന്ദിക്കുകയും ചെയ്ത ആദ്യത്തെ ആളുകളില്‍ ഒരാളാണ് ഞാന്‍. വളരെ സെന്‍സിറ്റീവായൊരു വിഷയത്തിലാണ് സിനിമയെടുത്തത് എന്ന നിലയ്ക്ക് അതിന് ശ്രദ്ധ ലഭിക്കണമെന്ന് തോന്നിയതിനാലാണ് പോസ്റ്റ് ചെയ്തത്. ഒരു കാരണവുമില്ലാതെ കല്ലെറിയാന്‍ നിങ്ങള്‍ക്ക് ഇഷ്ടമാണെന്ന് കരുതുന്നു'' എന്നും മംമ്ത പറയുന്നു.

Mamta Mohandas praises Thalavara. social media says she is jealous of Lokah's Success. gives firm replies to comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT