മംമ്ത മോഹൻദാസ്/ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'എനിക്ക് നിറം നഷ്ടപ്പെടുന്നു'; രോ​ഗാവസ്ഥ പങ്കുവച്ച് മംമ്ത മോഹൻദാസ്

കഴുത്തിലും മറ്റും നിറം മാറിയതും ചിത്രങ്ങളിൽ വ്യക്തമാണ്

സമകാലിക മലയാളം ഡെസ്ക്

കാൻസറിനെ എതിരിട്ട് ശക്തമായി തിരിച്ചെത്തി നമുക്ക് മാതൃകയായ താരമാണ് മംമ്ത മോഹൻദാസ്. ജീവിതത്തിലെ പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെയാണ് മംമ്ത നേരിട്ടത്. തിരിച്ചെത്തിയ താരം സിനിമയിൽ ശക്തമായ സാന്നിധ്യമായി മാറി. എന്നാൽ ഇപ്പോൾ വീണ്ടും മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് താരം. തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

സെൽഫിക്കൊപ്പമാണ് താരം തന്റെ ആരോ​ഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മേക്കപ്പ് ഇല്ലാത്ത ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തുന്നത്. കഴുത്തിലും മറ്റും നിറം മാറിയതും ചിത്രങ്ങളിൽ വ്യക്തമാണ്. ‌

സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. "മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ അം​ഗീകരിക്കുന്നു... എനിക്ക് നിറം നഷ്ടപ്പെടുന്നു എന്നങ്ങനെ കണ്ടെത്തിയിരിക്കുന്നു... മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേക്കും നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനു​ഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും".

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. നിങ്ങൾ ഒരു പോരാളിയാണെന്നും സുന്ദ​രിയാണെന്നുമായിരുന്നു നടി റബേക്കയുടെ കമന്റ്. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകർ കുറിക്കുന്നത്. 

ശരീരത്തിന്റെ രോ​ഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണിത്. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT