കുതിരപ്പുറത്തുനിന്ന് ബോധംകെട്ടു വീണു; രണ്‍ദീപ് ഹൂഡയ്ക്ക് ഗുരുതര പരിക്ക്, ശരീര ഭാരം കുറച്ചത് വില്ലനായി

സവര്‍ക്കറാവാന്‍ 22 കിലോഭാരമാണ് രണ്‍ദീപ് ഹൂഡ കുറച്ചത്
രണ്‍ദീപ് ഹൂഡ/ചിത്രം; ഇൻസ്റ്റ​ഗ്രാം
രണ്‍ദീപ് ഹൂഡ/ചിത്രം; ഇൻസ്റ്റ​ഗ്രാം

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളെ അമ്പരപ്പിക്കുന്ന നടനാണ് രണ്‍ദീപ് ഹൂഡ. കഥാപാത്രമാകാന്‍ എത്ര റിസ്‌കെടുക്കാനും  രണ്‍ദീപ് തയാറാണ്. അടുത്തിടെ സ്വതന്ത്ര്യ വീര്‍ സവാര്‍ക്കറില്‍ അഭിനയിക്കാനായി താരം 22 കിലോ ഭാരം കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്‍ദീപ് ഹൂഡയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരല്ല. കുതിരയെ ഓടിക്കുന്നതിനിടെ താരം ബോധം കെട്ട് വീണിരിക്കുകയാണ്. അപകടത്തില്‍ താരത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

ശരീരഭാരം കുറച്ചതുമൂലമാണ് പരിക്ക് ഗുരുതരമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സവര്‍ക്കറാവാന്‍ 22 കിലോഭാരമാണ് രണ്‍ദീപ് ഹൂഡ കുറച്ചത്. ദിവസങ്ങള്‍ക്കു മുന്‍പാണ് താരം കുതിരപ്പുറത്ത് ബോധംകെട്ടുവീണത്. ശരീരഭാരം കുറച്ചതിനാല്‍ അദ്ദേഹത്തിന്റെ കാല്‍മുട്ടിനു ചുറ്റും മസില്‍ ഇല്ലാത്ത അവസ്ഥയിലാണ്. ഇതാണ് പരുക്ക് ഗുരുതരമാകാന്‍ കാരണമായത്. ഇടത് കാലിനനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ ചെയ്യേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോകിലാബെന്‍ ധിരുബായ് അംബാനി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. നിലവില്‍ ബെഡ് റെസ്റ്റ് നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. 

സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ രാധെയുടെ ചിത്രീകരണത്തിനിടെ 2019ല്‍ രണ്‍ദീപിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹം കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com