നടി സോനാലി കുല്‍ക്കര്‍ണി 
Entertainment

പട്ടാപ്പകല്‍ നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി; പൊലീസിനെ കണ്ട് ഒളിച്ചതാണെന്ന് പ്രതി; പിടികൂടുന്നതിനിടെ അച്ഛന് കുത്തേറ്റു; അറസ്റ്റ്

നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് പിതാവിനെ അക്രമിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് പിതാവിനെ അക്രമിച്ചതായി പരാതി. മറാത്തി നടി സോണാലി കുല്‍ക്കര്‍ണിയുടെ വീട്ടിലാണ് 24കാരന്‍ അതിക്രമിച്ച് കയറിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു 

ചൊവ്വാഴ്ച രാവിലെ പൂനെ സിറ്റിയിലെ പിംപ്രി ചിമ്പാഡിയിലായിരുന്നു സംഭവം. എന്തിനാണ് പ്രതി നടിയുടെ വീട്ടിലെത്തിയതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈവശം കളിത്തോക്കും കത്തിയും ഉണ്ടായിരുന്നു. വീട്ടിലെ ജോലിക്കാരിയാണ് ആദ്യം കണ്ടത്. നിങ്ങളാരാണെന്ന് ചോദിച്ചപ്പോള്‍ തന്റെ പുറകെ പൊലീസുണ്ടെന്നും ഒളിക്കാനാണ് കയറിയതെന്നുമായിരുന്നു യുവാവിന്റെ മറുപടി

ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നടിയുടെ അച്ഛന്‍ മനോഹര്‍ കുല്‍ക്കര്‍ണിക്ക് പരിക്കേറ്റു. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അയല്‍വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതി നടിയുടെ ആരാധകനാണെന്നാണ് പൊലീസ് കരുതുന്നത്. വീട്ടില്‍ കയറിയതിന് പിന്നില്‍ മറ്റ് എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നുള്ളതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT