Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ

ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും ഹൈപ്പിലെത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ വാരാന്ത്യം ഒടിടിയിലൂടെ നിങ്ങളിലേക്ക് എത്താൻ പോകുന്നത്. മലയാളത്തിൽ നിന്ന് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രവും തമിഴിൽ നിന്ന് 'മണ്ടാടി'യുമാണ് അവ. അതോടൊപ്പം പൃഥ്വിരാജിന്റെ 'ഖലീഫ'യും സം​ഗീത് പ്രതാപിന്റെ 'മെഡിക്കൽ മിറക്കിളും' ഈ ആഴ്ച ഒടിടിയിലെത്തുന്നുണ്ട്.

ഖലീഫ

Khalifa

പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ 'ഖലീഫ' ഒടിടി റിലീസിനൊരുങ്ങുന്നു. ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും ഹൈപ്പിലെത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഖലീഫ ഒടിടിയിലെത്തുന്നത്. പ്രൈം വീഡിയോ, ലയൺസ്‌ഗേറ്റ് പ്ലേ, മനോരമ മാക്സ്, എപി ഇന്റർനാഷണൽ സൗത്ത് സിനിമ, സിംപ്ലി സൗത്ത്, ആഹ എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രമെത്തുക. ഒക്ടോബര്‍ 9 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിൽ കാണാനാകും.

ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ

It's a Medical Miracle

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കിയ ചിത്രമാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'. സെപ്റ്റംബർ 18 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം കാണാനാകും. ഒക്ടോബർ 15 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്.

മണ്ടാടി

Mandaadi

സൂരി നായകവേഷത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മണ്ടാടി. 150 കോടിയിലധികം ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തിരുന്നു. തമിഴ്നാട്ടിൽ നിന്നു മാത്രം 100 കോടി കളക്ഷനാണ് നേടിയത്. മതിമാരൻ പുകഴേന്തിയാണ് മണ്ടാടി സംവിധാനം ചെയ്തിരിക്കുന്നത്. മഹിമ നമ്പ്യാരാണ് നായിക. ഒക്ടോബർ 8 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലൂടെ ചിത്രം കാണാനാകും.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ

Pradhama Drishtya Kuttakkar

പാർവതി തിരുവോത്ത് പ്രധാനവേഷത്തിലെത്തി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. ചിത്രം 50 കോടി ക്ലബിലെത്തിയിരുന്നു. പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷഹദ് ആണ്. വിജയരാഘവനാണ് മറ്റൊരു പ്രധാനവേഷത്തിൽ. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാർഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയാണ് ചിത്രത്തിലേത്. ആസിഫ് അലി അതിഥി വേഷത്തിലുണ്ട്. ഒക്ടോബർ 9 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.

ഐസ്

Eyes

‘ഉയരെ’, കാണെക്കാണെ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകൻ മനു അശോകൻ ഒരുക്കുന്ന വെബ് സീരിസാണ് ഐസ്. നിഖില വിമൽ, സാനിയ അയ്യപ്പൻ, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസ് ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. തിരക്കഥ രചിച്ചത് ബോബി സഞ്ജയ് ആണ്. മലയാളം, തമിഴ്, തെലുങ്ക, ഹിന്ദി ഭാഷകളിലാണ് സീരീസ് റിലീസ് ചെയ്യുന്നത്. ഒക്ടോബർ 9 മുതൽ സോണി ലിവിലൂടെ കാണാനാകും.

എപിക്: ഫസ്റ്റ് സെമസ്റ്റർ

Epic

നവാഗതനായ ആദിത്യ ഹാസൻ സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ഡ്രാമയാണ് എപിക്. ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്നു. ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 9-ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളും ഉണ്ടാകും.

Mandaadi, Pradhama Drishtya Kuttakkar and more OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

പവര്‍ ഉപഭോഗം കുറയ്ക്കും, പുതിയ പ്രോസസര്‍, 200 എംപി കാമറ; ഓപ്പോ ഫൈന്‍ഡ് എക്‌സ് 10 സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍