സ്വാമി സച്ചിദാനന്ദ ഫോട്ടോ: ബിപി ദീപു, ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
Entertainment

'മണിച്ചിത്രത്താഴ് യഥാര്‍ത്ഥത്തില്‍ താഴ്ന്ന ജാതിക്കാരുടെ കഥ, ആലുംമൂട്ടില്‍ കുടുംബത്തിലെ കൊലപാതകം'

കലാഭവന്‍ മണി, തിലകന്‍ തുടങ്ങിയ നടന്മാര്‍ ജാതീയതയുടെ പേരില്‍ നിരസിക്കപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ മേഖലയിലും ജാതീയത ശക്തമാണെന്നും, കഥാപാത്രങ്ങളിലും ചിത്രത്തിന്റെ ഇതിവൃത്തങ്ങളിലും ഇത് പ്രകടമാണെന്നും ശിവഗിരി മഠം മേധാവിയും ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ.

ഈഴവ സമുദായത്തില്‍പ്പെട്ട ആലുംമൂട്ടില്‍ കുടുംബത്തില്‍ നടന്ന കൊലപാതകത്തെ ആസ്പദമാക്കിയാണ് മണിച്ചിത്രത്താഴ് എന്ന സിനിമ. സിനിമ ചെയ്തപ്പോള്‍ ഉയര്‍ന്ന ജാതിക്കാരായി ചിത്രീകരിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാഭവന്‍ മണി, തിലകന്‍ തുടങ്ങിയ നടന്മാര്‍ ജാതീയതയുടെ പേരില്‍ നിരസിക്കപ്പെട്ടു. കുലീനമോ നല്ലതോ ആയ ഏതെങ്കിലും ഒരു കഥാപാത്രം സിനിമയില്‍ ഉണ്ടെങ്കില്‍ അത് സ്ഥിരമായി ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരായിരിക്കും. താഴ്ന്ന ജാതികളില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ അങ്ങനെ ചിത്രീകരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കലാഭവന്‍ മണിക്ക് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ നേരിട്ട് പോയി കണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പഴശ്ശിരാജ' ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. പഴശ്ശിരാജയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേലായുധപ്പണിക്കര്‍ മഹാനായ നായകനായിരുന്നു. പണിക്കരുടെ പദവി പഴശ്ശിരാജയേക്കാള്‍ താഴ്ന്നത് ഏത് വിധത്തിലാണ്? എന്നാല്‍ കേരളത്തിലെ ബഹുജനമനസ്സില്‍ പണിക്കര്‍ എപ്പോഴും താഴ്ന്ന ജാതിയില്‍ നിന്നുള്ള ഒരാളായാണ് കാണുന്നത്. ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'യുഗ പുരുഷന്‍' എന്ന ചിത്രം മികച്ചതാണെങ്കിലും വാണിജ്യപരമായി വിജയിക്കാനായില്ല.

കവി കുമാരന്‍ ആശാനെക്കുറിച്ച് അടുത്തിടെ ഇറങ്ങിയ ഒരു സിനിമയും തിയേറ്ററുകള്‍ കണ്ടെത്താന്‍ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT