മണിയൻപിള്ള രാജു ഫെയ്സ്ബുക്ക്
Entertainment

'ചെവി വേദന വന്നു, എംആർഐ എടുത്തപ്പോൾ കാൻസർ; 16 കിലോ ഭാരം കുറഞ്ഞു'

കാന്‍സര്‍ ചെറിയ അസുഖമാണെന്ന് എനിക്ക് മനസിലായി.

സമകാലിക മലയാളം ഡെസ്ക്

വർഷങ്ങളായി മലയാള സിനിമയിൽ നടനായും നിർമാതാവായുമൊക്കെ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് മണിയൻപിള്ള രാജു. മോഹൻലാൽ ചിത്രം തുടരുമിലും മണിയൻപിള്ള രാജു ഒരു പ്രധാന വേഷം ചെയ്തിരുന്നു. അടുത്തിടെ പൊതുവേദികളിലെത്തിയപ്പോൾ മണിയൻപിള്ള രാജുവിനുണ്ടായ മാറ്റം സോഷ്യൽ മീഡിയ ശ്രദ്ധിച്ചിരുന്നു. മെലിഞ്ഞ രൂപത്തിലായിരുന്നു നടനെ കാണാനായത്.

അടുത്തിടെ അച്ഛന് കാൻസർ ആയിരുന്നുവെന്നും അതിൽ നിന്ന് മുക്തനായെന്നും അറിയിച്ച് മകനും നടനുമായ നിരഞ്ജ് രം​ഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ താൻ ഒരു കാൻസർ സർവൈവറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. ചെവി വേദനയില്‍ നിന്നുമായിരുന്നു തുടക്കമെന്നും എംആര്‍ഐ എടുത്തപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത് എന്നും അദ്ദേഹം പറയുന്നു. കൊച്ചിയിൽ നടന്ന എൺപതുകളിലെ താരങ്ങളുടെ കൂട്ടായ്മയിലാണ് നടന്റെ തുറന്നു പറച്ചിൽ.

”കാന്‍സര്‍ ചെറിയ അസുഖമാണെന്ന് എനിക്ക് മനസിലായി. കഴിഞ്ഞ വര്‍ഷമായിരുന്നു എനിക്ക് കാന്‍സര്‍ വന്നത്. തുടരും സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ‘ഭഭബ്ബ’യുടെ ഷൂട്ടിങ്ങിന് പോയി തിരിച്ചു വന്നപ്പോള്‍ ചെവി വേദന ഉണ്ടായി. അങ്ങനെ എംആര്‍ഐ എടുത്ത് നോക്കിയപ്പോള്‍ ചെറിയ അസുഖം, തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി.

30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. സെപ്റ്റംബറില്‍ ട്രീറ്റമെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നും ഇല്ല. 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നും ഇല്ല. സിനിമയിലൊക്കെ കുറ്റവും കുറവും പറഞ്ഞ് ഉണ്ടാക്കിയ തടി ആണ് പോയത്. സിനിമയിൽ വന്നിട്ട് ഇതെന്റെ അൻപതാമത്തെ വർഷമാണ്. ഏപ്രിൽ 20ാം തീയതി എനിക്ക് 70 വയസ്സും തികഞ്ഞു. ആഘോഷം ഒന്നും ഇല്ല.” - മണിയന്‍പിള്ള രാജു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT