സിനിമയിലെ തുടക്കകാലത്തുണ്ടായ ദുരനുഭവം നേരത്തെ മഞ്ജു പത്രോസ് തുറന്ന് പറഞ്ഞിരുന്നു. മമ്മൂട്ടി ചിത്രമായ ഉട്ടോപ്യയിലെ രാജാവില്‍ അഭിനയക്കവെയാണ് മഞ്ജുവിന് വേദനിപ്പിക്കുന്ന അനുഭവമുണ്ടായത്. ഇന്നത്തെ താനായിരുന്നുവെങ്കില്‍ അന്ന് എതിര്‍ത്ത് സംസാരിക്കുമായിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. ഐസ് ബ്രേക്ക് എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പത്രോ്‌സ് മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
അന്ന് അഭിനയത്തെ സീരിയസ് ആയി കണ്ടിരുന്നില്ല. അതിനാല്‍ അഭിനയിക്കാന്‍ എന്തോരം ഉണ്ടെന്ന് ചോദിക്കുന്നതിന് പകരം, ലൊക്കേഷന്‍ എവിടെയാണെന്നും വസ്ത്രം എന്താണെന്നും മാത്രമാണ് ചോദിച്ചത്. മമ്മൂക്കയുടെ സിനിമയാണെന്നതായിരുന്നു പ്ലസ് പോയന്റ്. തുറന്നു പറയട്ടെ, അവരൊക്കെ ഇപ്പോഴും നല്ല സൗഹൃദമുള്ളവരാണ്. ആരും എന്നെ ബുദ്ധിമുട്ടിച്ചിട്ടൊന്നുമില്ല.
അവിടെ ചെന്നപ്പോള്‍ വേലക്കാരിയുടെ വേഷമാണ്, നൈറ്റിയോ കോട്ടന്‍ സാരിയോ ആയിരിക്കും വേഷമെന്നും പറഞ്ഞു. അത് രണ്ടാണെങ്കിലും എനിക്ക് കുഴപ്പമില്ല. മുണ്ടും ബ്ലൗസുമാണെങ്കില്‍ ഒരു തോര്‍ത്തും വേണമെന്നും ഞാന്‍ പറഞ്ഞു. ഓക്കെ മഞ്ജുവെന്ന് പറഞ്ഞു.ലൊക്കേഷനില്‍ തലേദിവസം ചെന്നപ്പോള്‍ അവിടെ ഒരു ചുവന്ന ബ്ലൗസും മുണ്ടും കൊണ്ടു വച്ചിട്ടുണ്ട്. ഞാന്‍ അത് ശ്രദ്ധിക്കുന്നത് പോലുമില്ല. കാരണം എന്റെ കോസ്റ്റ്യും അതല്ലല്ലോ. എനിക്കുള്ള നൈറ്റിയോ സാരിയോ ഇപ്പോള്‍ വരുമെന്ന് കരുതി ഇരിക്കുകയാണ് ഞാന്‍.
കുറച്ച് കഴിഞ്ഞ് എഡി വന്ന് കോസ്റ്റ്യും മാറുന്നില്ലേന്ന് ചോദിച്ചു. എവിടെ എന്ന് ചോദിച്ചപ്പോള്‍ മുണ്ടും ബ്ലൗസും കാണിച്ചു തന്നു. എടുത്ത് നോക്കിയപ്പോള്‍ ഭയങ്കര വൈഡ് നെക്കുള്ള ബ്ലൗസ്. എന്റെ കിളി പോയി. തലവേദനയെടുക്കുന്നു, കരച്ചില്‍ വരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ല. ഇന്നത്തെ മഞ്ജു ആയിരുന്നെങ്കില്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നേനെ. അന്ന് അത്രയും ധൈര്യം ഉണ്ടായിരുന്നില്ല. കരയാന്‍ തുടങ്ങിയപ്പോള്‍ സാരമില്ല മോളെ, അഭിനയമായിട്ട് കണ്ടാല്‍ മതി, നീ അത് മറക്കൂ, നന്നായി അഭിനയിക്കൂവെന്ന് സേുതലക്ഷ്മിയമ്മ പറഞ്ഞു. പക്ഷെ അതൊന്നും എന്നെ സമാധാനിപ്പിച്ചില്ല.
നേരത്തെ അഡ്വാന്‍സ് വാങ്ങിയൊരു പടത്തില്‍ നിന്നും ഇറങ്ങിപ്പോയാല്‍ അവര്‍ക്ക് എന്തും ചെയ്യാം എന്നാണ് അന്നത്തെ ബോധമില്ലായ്മയില്‍ ഞാന്‍ ചിന്തിച്ചത്. കേസ് കൊടുക്കുമോ, നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമോ എന്നൊക്കെ ചിന്തിച്ചു. ഇന്നത്തെ ധൈര്യം അന്ന് ഉണ്ടായിരുന്നില്ല. ഒരുപക്ഷെ ശക്തമായി പറഞ്ഞിരുന്നെങ്കില്‍ അവര്‍ മാറ്റി തന്നേനെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates