Manju Pillai, Daya Sujith 
Entertainment

'ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ'; നെടുമ്പാശ്ശേരി അപകടത്തെക്കുറിച്ചുള്ള പരാമര്‍ശം; വളച്ചൊടിക്കലിനെതിരെ മഞ്ജു പിള്ളയും മകളും

'ഇതാണ് ഞാന്‍ പറഞ്ഞത്. ആ മൂന്ന് കുഞ്ഞുങ്ങളുടെ ഫാമിലിയുടെ ക്ലാരിഫിക്കേഷന് വേണ്ടി'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട് മഞ്ജു പിള്ള നടത്തിയ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി മകള്‍ ദിയ സുജിത്ത്. കഴിഞ്ഞ ദിവസം ദിയയുടെ വ്‌ളോഗില്‍ സംസാരിക്കവെ മഞ്ജു പിള്ള വാഹനപകടത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് ദയ വിഡിയോ പങ്കുവച്ചു കൊണ്ട് പ്രതികരണവുമായെത്തിയത്.

''ഇതാണ് ഞാന്‍ പറഞ്ഞത്. ആ മൂന്ന് കുഞ്ഞുങ്ങളുടെ ഫാമിലിയുടെ ക്ലാരിഫിക്കേഷന് വേണ്ടി പോസ്റ്റ് ചെയ്യുന്നു. ദയവ് ചെയ്ത് കാര്യങ്ങള്‍ വളച്ചൊടിക്കരുത്. നന്ദി'' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയില്‍ മഞ്ജു പിള്ള പറയുന്നത് ഇങ്ങനെയാണ്:

''ഇപ്പോള്‍ ആ മൂന്ന് കുട്ടികള്‍ പോയില്ലേ? അങ്ങനെ പോകും എന്നു കരുതിയാണോ അവര്‍ ട്രാവല്‍ ചെയ്തത്? അപ്പോള്‍ പിന്നെ എന്താ, ആ മൂന്ന് പിള്ളേരും എന്തിനാ പുറത്തിറങ്ങിയത് എന്നായി. അതൊക്കെ വിവരമില്ലായ്മയാണെന്ന് ഞാന്‍ പറയും. പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളാണ്. അവര്‍ക്കൊപ്പം പഠിക്കുന്നവരാണ്. അവര്‍ പന്ത്രണ്ട് മണിയ്‌ക്കോ ഒരു മണിയ്‌ക്കോ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് കരുതി പോയതാകും. അവര്‍ പോയതിനെ ഞാന്‍ ന്യായീകരിക്കുകയല്ല. മൂന്ന് പേര്‍ ഒരുമിച്ച് പോയതും, ഹെല്‍മറ്റ് ധരിക്കാതെ പോയതും തെറ്റാണ്. അതിനെ ന്യായീകരിക്കുന്നില്ല. പക്ഷെ അതിന് എന്തിനാണ് അങ്ങനൊരു ചോദ്യം?

രണ്ട് ഹിന്ദുക്കുട്ടികള്‍ അന്യമതസ്ഥനായ ഒരാളുടെ കൂടെ എന്തിന് പോയി എന്നല്ല ചോദിക്കേണ്ടത്. അവിടെ ചോദിക്കേണ്ടത് അവര്‍ മൂന്നു പേരും ഒരുമിച്ച് എന്തിന് യാത്ര ചെയ്തുവെന്നാണ്. രാത്രി എന്തിന് യാത്ര ചെയ്തു എന്നുമല്ല. മൂന്നു പേരും ഒരുമിച്ച്, ഹെല്‍മറ്റ് ഇല്ലാതെ എന്തിന് യാത്ര ചെയ്തുവെന്നാണ്. അത് വളരെ പ്രസക്തമായ ചോദ്യമാണ്.

അല്ലാതെ രണ്ട് പെണ്‍കുട്ടികള്‍, അസമയത്ത്, ഒരു പുരുഷന്റെ കൂടെ, അതും അന്യ മതസ്ഥന്റെ കൂടെ എന്തിന് എന്ന് ചോദിക്കുന്നത് തെറ്റാണ്. അതല്ല ചോദിക്കേണ്ടത്. വളരെ തെറ്റാണ്. ഒരു നിയമത്തിലും അത് പറയുന്നില്ല. നിയമത്തില്‍ പറയുന്നത് രാത്രി ഹെല്‍മറ്റില്ലാതെ മൂന്ന് പേര്‍ ഒരു ബൈക്കില്‍ യാത്ര ചെയ്തത് തെറ്റാണെന്ന് മാത്രമാണ്''.

''എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറഞ്ഞോളൂ. ഞാന്‍ കാര്യമാക്കില്ല. പക്ഷെ എന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞാല്‍ പൊന്നുമോനേ, തീര്‍ന്നു. അമ്മ പറഞ്ഞതിനെക്കുറിച്ചുള്ള എല്ലാ തെളിവും ഞാന്‍ നല്‍കാം'' എന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചിട്ടുണ്ട്. വിഡിയോ മഞ്ജു പിള്ളയും പങ്കുവച്ചിട്ടുണ്ട്. 'ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ' എന്നു പറഞ്ഞാണ് മഞ്ജു പിള്ള വിഡിയോ പങ്കിട്ടത്.

Manju Pillai and Daya Sujith slams those who misinterpret her words about Nedumbassery accident case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധങ്ങൾ കൊണ്ട് ഒന്നും നേടാനാവില്ല; 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ

PM Internship Scheme: അദാനി വിഴിഞ്ഞം പോർട്ടിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

ചോദ്യം ചോദിക്കുന്നവരെ രാജ്യവിരുദ്ധരാക്കാന്‍ ശ്രമമെന്ന് അണ്ണാമലൈ; ഇരട്ടത്താപ്പെന്ന് ബിജെപി

തിരിച്ചുവന്ന് ഭുവി വഴങ്ങിയത് 49 റൺസ്! ഇന്ത്യക്ക് ജയിക്കാന്‍ 226

പൂട്ടിപ്പോയെന്ന് ആര് പറഞ്ഞു...? ശ്രീധര്‍ വരും; പുത്തന്‍ സ്റ്റൈലില്‍